Latest News
പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്; നാഗാർജുന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്
ജോഷി സംവിധാനം ചെയ്ത് 2019ൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രം കേരളത്തിൽ വലിയ തോതിൽ ബോക്സ് ഓഫിസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു. ജോജു ജോർജ്, നൈല ഉഷ,ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരിക്കുകയാണ്. നാ സാമി രംഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നാഗർജ്ജുനയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോൾ അണിയറപ്രവർത്തകർ ചിത്രത്തിൻറെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. നാ സാമി രംഗയിൽ ജോജു ജോർജ് അഭിനയിച്ച വേഷം നാഗാർജ്ജുനയാണ് ചെയ്യുന്നത്, […]
2023ൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് മോഹൻലാൽ; കളക്ഷനിലെ സർവ്വകാല റക്കോർഡ് സ്വന്തമാക്കിയത് ഈ താരങ്ങൾ
മോഹൻലാൽ ചിത്രങ്ങൾക്ക് തിയേറ്ററുകളലിൽ ലഭിക്കുന്ന സ്വീകാര്യത മറ്റ് താരങ്ങളുടെ സിനിമകൾക്ക് ലഭിക്കുന്നത് താരതമ്യേന കുറവാണ്. എക്കാലത്തേയും കളക്ഷൻ റക്കോർഡിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണദ്ദേഹം. എന്നാൽ 2023ൽ ഇക്കാര്യത്തിൽ ചെറിയ മാറ്റം വന്നിരിക്കുകയാണ്. മോഹൻലാലിനെ മറികടന്ന് യുവ താരങ്ങളുടെ ചിത്രമായ 2018 ആ സ്ഥാനത്തേയ്‍ക്ക് എത്തി. മോഹൻലാൽ 2016ലായിരുന്നു ആഗോള കളക്ഷനിൽ തന്നെ ആ റെക്കോർഡിട്ടത്. മലയാളത്തിൽ നിന്നുള്ള ആദ്യ 100 കോടി ക്ലബായി പുലിമുരുകൻ മാറി. മോഹൻലാൽ നായകനായ പുലിമുരുകൻ 89.40 കോടി രൂപ കേരളത്തിൽ നിന്ന് […]
മോഹൻലാലിന്റെ ശബ്ദത്തിൽ വാലിബനിലെ റാക്ക് ഗാനം; പത്ത് ലക്ഷത്തിന് മീതെ കാഴ്ചക്കാർ
ലിജോ ജോസ് പെല്ലിശേരി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന വാലിബൻ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന് വൻ വരവേൽപ്പ്. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ പാടിയ ‘റാക്ക്’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ പിഎസ് റഫീഖ് തന്നെയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ഗാനം ഒരുക്കിയത്. എന്തായാലും മോഹൻലാലിന്റെ ശബ്ദത്തിലെത്തിയ ആഘോഷഗാനം ആരാധകരുടെ മനം കവരുകയാണ്. യൂട്യൂബിൽ സംഗീതത്തിൽ ട്രെൻഡിങ്ങായിരിക്കുകയാണ് ഗാനം. പത്ത് ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം റാക്ക് ഗാനം […]
പ്രളയബാധിതർക്കായ് സഹായ ഹസ്തം നീട്ടി വിജയ്; ഒരു ലക്ഷംവരെ രൂപവരെ ധനസഹായം
വെള്ളപ്പൊക്കം മൂലം ജീവിതം ദുരിതത്തിലായ എണ്ണൂറോളം കുടുംബങ്ങള്‍ക്കായ് സഹായ ഹസ്തം നീട്ടി നടൻ വിജയ്. തിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ പ്രളയ ബാധിത മേഖലകളിലാണ് ജനങ്ങള്‍ക്ക് സഹായഹസ്തവുമായി നടനെത്തിയത്. പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി അദ്ദേഹം അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. തന്‍റെ ആരാധകരുടെ സഹായത്തോടെയാണ് വിജയ് അര്‍ഹരായ കുടുംബങ്ങളെ തിരഞ്ഞെടുത്ത് സഹാം നൽകുകയുണ്ടായത്. പ്രളയം മൂലം വീടുകള്‍ക്ക് കേടുപാടുകള്‍ വന്നവര്‍ക്ക് 10000 രൂപ വീതവും വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50000 രൂപ വീതവും നല്‍കുകയുണ്ടായി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു […]
പാടിപ്പാടി മലയാളികളെ പാട്ടിലാക്കിയ മോഹൻലാൽ! മില്യൺ വ്യൂസുമായി മുന്നേറി ‘വാലിബനി’ലെ ‘റാക്ക്’ ഗാനം
മലയാളികളുടെ സ്വന്തം കംപ്ലീറ്റ് ആക്ടറാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല ആലാപനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് അദ്ദേഹം. 2024-ൽ സംവിധായകനായും അരങ്ങേറ്റം നടത്താനിരിക്കുകയാണ് അദ്ദേഹം. നിരവധി ചിത്രങ്ങൾക്കു വേണ്ടി ഇതിനകം അദ്ദേഹം പിന്നണി പാടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മലൈക്കോട്ട വാലിബനിലെ റാക്ക് ഗാനമാണ് അദ്ദേഹത്തിന്‍റെ ശബ്‍ദത്തിൽ പുറത്തിറങ്ങിയത്. ഇതിനകം മില്യൺ വ്യൂസും കടന്ന് കുതിക്കുകയാണ് ഗാനം. സിനിമകളിൽ പാടിയ പാട്ടുകളുടെ എണ്ണത്തിൽ അർധസെഞ്ച്വറി തികച്ചു കഴിഞ്ഞിട്ടുണ്ട് ഇതിനകം അദ്ദേഹം. 1985 ൽ പുറത്തിറങ്ങിയ ‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തില്‍ മോഹൻലാലും […]
ജീവിതത്തോട് ചേർന്ന് നിൽക്കുന്ന പുരോഗമനപരമായ കഥ; കാതലിന് ന്യൂയോർക്ക് ടൈംസിന്റെ പ്രശംസ
അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി ജിയോ ബേബി ചിത്രം കാതൽ ദി കോർ. മമ്മൂട്ടി നായകനായ ഈ ചിത്രത്തെ പ്രശംസിച്ച് ന്യൂയോർക്ക് ടൈസ് ആണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വവർഗ്ഗാനുരാഗം പ്രമേയമായ കാതൽ റിലീസ് ചെയ്തതിന് ശേഷം നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ലോകത്തിന് മുന്നിൽ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതൽ എന്നാണ് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ബോളിവുഡ് സിനിമകളുടെ ഗ്ലാമർ ലോകത്തിനപ്പുറം യഥാർത്ഥ ജീവിതങ്ങളോട് ചേർന്ന് നിൽക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള […]
ഗോപിക അങ്ങനെ മഹിമ നമ്പ്യാരായി! പേര് മാറ്റിയതിന് പിന്നിലെ രഹസ്യത്തെ കുറിച്ച് മഹിമ നമ്പ്യാർ
നവാഗതനായ നഹാസ് ഹിദായത്ത് ഒരുക്കിയ ‘ആർ. ഡി. എക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ നമ്പ്യാർ. മിനി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് താരം ചിത്രത്തിൽ നടത്തിയത്. ഇപ്പോഴിതാ തന്‍റെ പേര് ന്യൂമറോളജി പ്രകാരം മാറ്റിയതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് മഹിമ നമ്പ്യാർ. “എന്‍റെ ശരിയായ പേര് ഗോപിക എന്നാണ്. ഗോപിക പാലാട്ട് ചിറക്കര വീട്ടിൽ എന്നാണ് മുഴുവൻ പേര്. കാര്യസ്ഥനിൽ അഭിനയിക്കുന്ന സമയത്ത് ഗോപിക എന്നായിരുന്നു പേര്. പിന്നീട് […]
പാട്ടും ആട്ടവുമായി മോഹൻലാൽ; ചെന്തീപോലെ ആളിപ്പടർന്ന് ‘മലൈക്കോട്ടൈ വാലിബനി’ലെ ഏവരും കാത്തിരുന്ന ‘റാക്ക്’ ഗാനം
പ്രേക്ഷകരേവരും അക്ഷമരായി കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ “റാക്ക്” ഗാനം പുറത്തിറങ്ങി. പി.എസ് റഫീക്കിന്‍റെ രചനയിൽ പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ മോഹൻലാൽ ആലപിച്ചിരിക്കുന്ന ഗാനം ഏറെ ചടുലവും കൗതുകകരവുമാണ്. യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഗാനം എന്ന രീതിയിലാണ് പാട്ട് ചിത്രത്തിലെത്തുന്നതെന്നാണ് ലിറിക്കൽ വീഡിയോ ഗാനത്തിൽ നിന്നും ലഭിക്കുന്ന സൂചനകള്‍. ജനുവരി 25 ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിനായി കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് ഗാനം. ‘ഇനി കാണപോവത് നിജം’ എന്ന […]
48000 ടിക്കറ്റുകൾ; കൊച്ചി മൾട്ടിപ്ലക്സിൽ കോടികൾ വാരി മോഹൻലാൽ ചിത്രം നേര്
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ നേര് വൻ വിജയത്തോടെ തിയേറ്ററുകൾ നിറയ്ക്കുകയാണ്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചിത്രത്തിൽ അനശ്വര രാജന്റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്. ഈ അവസരത്തിൽ കൊച്ചി മൾട്ടിപ്ലക്സസിൽ നിന്നും മോഹൻലാൽ ചിത്രം നേടിയ കണക്കുകളാണ് പുറത്തുവരുന്നത്. നേര് റിലീസ് ആയിട്ട് ഒരാഴ്ച പിന്നിട്ടു കഴിഞ്ഞു. ഇത്രയും ദിവസത്തെ കൊച്ചി മൾട്ടിപ്ലക്സസിലെ കണക്കാണ് പുറത്തുവന്നത്. ഏകദേശം 48000 ടിക്കറ്റുകളാണ് ഇവിടെ […]
”ആദ്യരാത്രിയും പെണ്ണുകാണലും ജീവിതത്തിൽ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങളല്ല”: നിഖില വിമല്‍
ആദ്യരാത്രിയും പെണ്ണുകാണലും സിനിമയില്‍ മാത്രമുള്ളതാണ് എന്നാണ് താന്‍ വിചാരിച്ചിരുന്നതെന്നും അതൊന്നും ജീവിതത്തില്‍ താൻ സപ്പോര്‍ട്ട് ചെയ്യുന്ന കാര്യങ്ങള്‍ അല്ലെന്നും തുറന്നുപറഞ്ഞ് നടി നിഖില വിമൽ. ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന വെബ് സീരിസിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇത് വെളിപ്പെടുത്തിയത്. ”ഈ സെറ്റുസാരിയൊക്കെ ഉടുത്തൊരുങ്ങി നിന്നുള്ള പെണ്ണുകാണലും ആദ്യരാത്രിയുമൊക്കെ സിനിമയില്‍ മാത്രമുള്ള ഒന്നാണ് എന്നായിരുന്നു കുറേകാലം ഞാന്‍ കരുതിയിരുന്നത്. ജീവിതത്തില്‍ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന കാര്യമല്ല പെണ്ണു കാണല്‍. ഇപ്പോള്‍ കാര്യങ്ങള്‍ കുറേ മാറിയിട്ടുണ്ട്, […]