13 Jan, 2026
1 min read

സർപ്രൈസ് ഹിറ്റ് മണക്കുന്നുണ്ടോ? പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച് അറ്റൻഷൻ പ്ലീസിന്റെ ട്രെയിലർ

സോഷ്യൽ മീഡിയയിൽ, ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്  അറ്റൻഷൻ പ്ലീസ് എന്ന സിനിമയുടെ ട്രെയിലർ. പിസ, ജിഗ‍ർതണ്ട, ഇരൈവി, മഹാൻ, പേട്ട, ജഗമേതന്ദിരം തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ കാർത്തിക് സുബ്ബരാജ് ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുകയാണ് . മലയാളത്തിലേക്ക് കാർത്തിക് സുബ്ബരാജ് കാലെടുത്തു വയ്ക്കുമ്പോൾ സംവിധായകന്റെ കുപ്പായം അല്ല പകരം നിർമാതാവായി ആണ് എത്തുന്നത്.  സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ പേരിൽ കാർത്തിക് സുബ്ബരാജ് നിർമ്മിക്കുന്ന ആദ്യചിത്രമാണ് അറ്റൻഷൻ പ്ലീസ് […]

1 min read

ആരാധകരെ അമ്പരപ്പിച്ച് വിസ്മയ മോഹൻലാലിന്റെ ആക്ഷൻ സീനുകൾ : പ്രണവിന് വെല്ലുവിളി ആകുമോ?

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ആക്ഷൻ രംഗങ്ങളാണ് മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെത്. ഓരോ സിനിമയിലും തന്റെ ചടുലമായ മെയ്‌ വഴക്കത്തോടെയുള്ള ഫൈറ്റ് സീനുകളിലൂടെയും മലയാളികളെ കൊണ്ടു കൈ അടുപ്പിക്കാൻ മോഹൻലാലിന് സാധിക്കാറുണ്ട്. മോഹൻലാലിന്റെ ഈ പാത പിന്തുടർന്ന് കൊണ്ട് മകനായ പ്രണവ് മോഹൻലാലിനും ആക്ഷൻ രംഗങ്ങളോട് ഒരു ഇഷ്ടക്കൂടുതലുണ്ട്. താരത്തിന്റെ സിനിമകളിലൂടെ എല്ലാം ഇത് നമുക്ക് മനസ്സിലാകുന്നതും ആണ്. ഇപ്പോഴിതാ അച്ഛനെയും സഹോദരനെയും പാത പിന്തുടർന്ന് കൊണ്ട് മകൾ വിസ്മയ മോഹൻലാലും ആക്ഷൻ രംഗങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുകയാണ്.  […]

1 min read

“മത്തങ്ങ മുഖമുള്ള അയാളെ എന്തിനാണ് സിനിമയിൽ അഭിനയിപ്പിക്കുന്നത്”; മോഹൻലാലിനെ കുറിച്ച് നിർമ്മാതാവ് അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ.. : രാധാകൃഷ്ണൻ

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ദി കംപ്ലീറ്റ് ആക്ടർ, നടനവിസ്മയം തുടങ്ങി മോഹൻലാലിന് ആരാധകർ നൽകിയ വിളിപ്പേരുകൾ പലതാണ് . മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന് പകരം വയ്ക്കാൻ മറ്റൊരു നടനില്ല എന്നതാണ് യാഥാർത്ഥ്യം. ലാലേട്ടന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഹൃദയത്തിലാണ് ഇടം നേടുന്നത്. അഭിനയിക്കുമ്പോൾ ചുറ്റുമുള്ള ആളുകളെ അമ്പരപ്പിക്കുന്ന മോഹൻലാലിന്റെ അഭിനയ സിദ്ധിയും നടന വൈഭവവും ഏവരെയും മോഹൻലാലിന്റെ ആരാധകരാക്കി മാറ്റുന്നു. കണ്ണുകളും വിരലുകളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മോഹൻലാൽ എന്ന […]

1 min read

‘നാടോടിക്കഥ പോലൊരു ചിത്രം എന്ന ആലോചനയിൽ നിന്നാണ് നാടോടിക്കാറ്റ് എന്ന ടൈറ്റിൽ എനിക്ക് തോന്നിയത്’; വിശേഷങ്ങളുമായി സത്യൻ അന്തിക്കാട്

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് ‘നാടോടിക്കാറ്റ്’. 1987 – ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നിവരായാണ് കേന്ദ്ര കഥാപാത്രങ്ങളെ അഭിനയിച്ചത്. ഇന്നും മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളാണ് ദാസനും വിജയനും. തൊഴിലില്ലായ്മയായിരുന്നു അന്നത്തെ ചെറുപ്പക്കാരുടെ പ്രധാന പ്രശ്നം. അത്തരത്തിൽ ഒരു കഥയായിരുന്നു നാടോടിക്കാറ്റിലേത്. ദാസൻ – വിജയൻ കൂട്ടുകെട്ട് വീണ്ടും ‘പട്ടണപ്രവേശം’, ‘അക്കരെയക്കരെയക്കരെ’ എന്നീ ചിത്രങ്ങളിലും തുടർന്നു. ഈ രണ്ട് ചിത്രങ്ങൾ നാടോടിക്കാറ്റിന്റെ രണ്ടും […]

1 min read

“മോഹൻലാൽ ആ സമയത്ത് ഉന്മാദത്തിന്റെ അവസ്ഥയിലാണ്,അങ്ങനെ ഒരു മാറ്റം ഉണ്ടാക്കാൻ മോഹൻലാലിന് സാധിച്ചു”; നടനവിസ്മയത്തെ കുറിച്ച് സിബി മലയിൽ.

മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. ഹൃദയസ്പർശിയായ ചിത്രങ്ങളുടെ വക്താവ് എന്ന രീതിയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. മോഹൻലാലിനെ വച്ച് നിരവധി മനോഹരമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹം മോഹൻലാലിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവ് സൃഷ്ടിച്ച ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ഒരു ചിത്രമായിരുന്നു സദയം എന്ന ചിത്രം. ചിത്രത്തിലെ പ്രകടനം അവിസ്മരണീയമായിരുന്നു എന്ന് സിനിമ കാണുന്ന […]

1 min read

” ഞാനാണെങ്കിൽ എട്ടു ദിവസത്തോളം റിഹേഴ്സൽ ചെയ്താണ് ആ വേഷം അഭിനയിച്ചത് ; മോഹൻലാൽ ആയിരുന്നുവെങ്കിൽ വളരെ പെട്ടെന്ന് ചെയ്യുമായിരുന്നു;ജഗതി ശ്രീകുമാർ.

മലയാള സിനിമയുടെ തന്നെ അഭിമാനമാണ് മോഹൻലാൽ എന്ന് പറയാം. ജനിച്ചുവീഴുന്ന കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും അദ്ദേഹം ലാലേട്ടനാണ്. മലയാളികൾ ഒന്നടങ്കം പ്രായഭേദമന്യേ ലാലേട്ടാ എന്ന് വിളിക്കുന്ന ഒരു നടൻ ഒരുപക്ഷേ മോഹൻലാൽ തന്നെയായിരിക്കും. ഒരു ഗോഡ്ഫാദറും ഇല്ലാതെ സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയ വ്യക്തിയായിരുന്നു മോഹൻലാൽ. പിന്നീട് സിനിമയിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിയ കലാകാരൻ. എന്നും മലയാള സിനിമയുടെ ചരിത്രതാളുകളിൽ എഴുതി സൂക്ഷിക്കാൻ പറ്റുന്ന ഒരുപാട് ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയാണ് എന്ന് തന്നെ പറയണം. […]

1 min read

“ഇവിടെ ജാതിയോ മതമോ ഇല്ല “! യോനി പ്രതിഷ്ഠയുള്ള കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ച് മോഹൻലാൽ

അസമിലെ ഗുവാഹത്തിയിലെ നീലാചല്‍ കുന്നിന്‍ മുകളിലുളള കാമാഖ്യ ദേവി ക്ഷേത്രത്തിൽ അപൂർവ്വമായ ഒരു പ്രതിഷ്ഠയുണ്ട് അതാണ് യോനി പ്രതിഷ്ഠ, ആര്‍ത്തവം ആഘോഷമായിട്ടുളള ഇന്ത്യയിലെ ക്ഷേത്രമാണ് ഇത്. ദക്ഷിണ നിന്നും അപമാനം സഹിക്കാനാവാതെ സതീ ദേവി യാഗാഗ്നിയിൽ ജീവനൊടുക്കുകയും ദുഃഖം താങ്ങാൻ കഴിയാതെ ശിവൻ ദേവിയുടെ ശരീരവുമായി അലയുകയും ഇതിൽനിന്നും പിന്തിരിപ്പിക്കാൻ ആയി സതീദേവിയുടെ ശരീരം മഹാവിഷ്ണു പല കഷണങ്ങളാക്കി ലോകത്തിന്റെ പല ഭാഗത്തേക്കായി വലിച്ചെറിഞ്ഞു. സതിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യാ ദേവീ ക്ഷേത്രം എന്നറിയപ്പെട്ടത്. […]

1 min read

ഭീഷ്മ പർവ്വത്തിന്റെ റെക്കോർഡ് റോഷാക്ക് പൊളിച്ചെഴുതും! ; മമ്മൂട്ടി ആരാധകന്റെ പോസ്റ്റ് വൈറൽ

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പർ സ്റ്റാറുകൾ ആണ് മമ്മൂട്ടിയും മോഹൻലാലും. ഇവർക്ക് പകരം വയ്ക്കാൻ മലയാള ചലച്ചിത്ര ലോകത്ത് മറ്റൊരു താരങ്ങളും ഇല്ല എന്നതാണ് യാഥാർത്ഥ്യം. മലയാള സിനിമ  ലോകത്ത് ഇവർക്കു പകരം വയ്ക്കാൻ മറ്റ് താരങ്ങൾ ഇല്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം. ഓരോ നടീനടന്മാർക്കും കണ്ടു പഠിക്കാൻ കഴിയുന്ന അഭിനയ ശൈലിയും സ്വഭാവവും ഇവരെ മലയാള സിനിമയുടെ മുൻപന്തിയിൽ തന്നെ നിർത്തുന്നു.  മോഹൻലാൽ നടനിൽ നിന്നും സംവിധായകന്റെ കുപ്പായം അണിയാൻ തയ്യാറെടുക്കുമ്പോൾ മമ്മൂട്ടി തന്റെ പുതിയ […]

1 min read

ബ്രൂസിലി ആയി ഉണ്ണി മുകുന്ദൻ എത്തുന്നു! ; എല്ലാ ആക്ഷൻ ഹീറോകൾക്കും വേണ്ടിയുള്ള ആദരവ് എന്ന് താരം! ; പോസ്റ്റർ പുറത്തുവിട്ടു

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഉണ്ണി മുകുന്ദനെ നായകനാക്കി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രൂസ്‌ലി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ്കൃഷ്ണയാണ്. പോസ്റ്റർ പങ്കു വെച്ചു കൊണ്ട് ഉണ്ണിമുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുറിച്ചത് എന്റെ എല്ലാ ഫേവറൈറ് ആക്ഷന്‍ ഹീറോകള്‍ക്കും വേണ്ടി ഞാൻ ഈ ചിത്രം ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ്. വൈശാഖേട്ടനും ഞാനും പത്ത് വര്‍ഷമായി ഒന്നിച്ച് ഉണ്ട് എന്ന് ഇപ്പോഴും വിശ്വസിക്കാൻ […]

1 min read

രാമസിംഹൻ സെൻസർ ബോർഡിന്റെ ഇടപെടലിൽ പെട്ട് ഉഴലുന്നു! സിനിമ മോശമായാൽ ജനങ്ങൾ പണം തിരികെ ചോദിക്കും : ടിജി മോഹൻദാസ്

അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ’1921 പുഴ മുതല്‍ പുഴ വരെ’ക്കെതിരെ സെന്‍സെര്‍ ബോര്‍ഡ് ഇടപെടലുണ്ടാകുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍.എസ്.എസ് സൈദ്ധാന്ധികന്നായ ടി.ജി. മോഹന്‍ദാസ്. സെൻസർ ബോർഡ് സിനിമയുടെ പ്രധാന സീനുകള്‍ കട്ട് ചെയ്യുകയാണെന്നും അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ സിനിമയ്ക്ക് ജീവൻ ഉണ്ടാകില്ലെന്നും ആണ് ടി.ജി. മോഹന്‍ദാസ് പറയുന്നത് . പൊതു ജനങ്ങളുടെ പണം പിരിച്ച് നിർമ്മിക്കുന്ന സിനിമ മോശമായാൽ ജനങ്ങൾ രാമസിംഹനെ പഴിക്കുമെന്ന് ടി.ജി. മോഹന്‍ദാസ് പറഞ്ഞു. മാപ്പിള ലഹളയെ കേന്ദ്ര വിഷയമാക്കി ആഷിക് […]