Artist
“ഓടിനടന്ന് അഭിനയിച്ചാൽ പൈസ കിട്ടും, പക്ഷേ അത് എനിക്ക് വേണ്ട, എന്റെ മനസ്സിന് കൂടി ഇണങ്ങുന്ന കഥാപാത്രങ്ങളാണ് വേണ്ടത്” – മനോജ് കെ ജയൻ
മലയാള സിനിമയിൽ എന്നും ആളുകളെ വിസ്മയിപ്പിക്കുന്ന ഒരു കലാകാരൻ തന്നെയാണ് മനോജ് കെ ജയൻ. സർഗം എന്ന ഒരൊറ്റ ചിത്രം മാത്രം മതി മനോജ് കെ ജയൻ എന്ന നടനെ പ്രേക്ഷകർ ഓർമ്മിച്ചു വയ്ക്കാൻ. അത്രത്തോളം മികച്ച പ്രകടനമായിരുന്നു അദ്ദേഹം ഈ ചിത്രത്തിൽ കാഴ്ച വച്ചിരുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കാൻ ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മനോജ് കെ ജയന് സാധിച്ചു. നടൻ ആണെങ്കിലും സ്വഭാവനടൻ ആണെങ്കിലും വില്ലൻ ആണെങ്കിലും കൊമേഡിയൻ ആണെങ്കിലും ഏത് കഥാപാത്രവും […]
“ആ സമയത്ത് ഒരു സഹോദരനെ പോലെയായിരുന്നു മോഹൻലാൽ പെരുമാറിയത്” – സർജാനോ ഖാലിദ്
നടനവിസ്മയം മോഹൻലാലിനൊപ്പം ഒരു സ്ക്രീൻ സ്പേസ് എങ്കിലും കിട്ടുകയെന്നത് ഓരോ പുതുമുഖങ്ങളുടെയും ആഗ്രഹമാണ് എന്നതാണ് സത്യം. സിനിമ സ്വപ്നം കാണുന്ന ഓരോരുത്തരും ഈയൊരു ആഗ്രഹവുമായി ആയിരിക്കും സിനിമയിലേക്ക് എത്തുകയെന്നുള്ളത് സത്യമാണ്. അത്തരത്തിൽ യുവനടനായ സർജാൻ ഖാലിദിനും പറയാനുണ്ട് ചില വിശേഷങ്ങൾ. ബിഗ്ബ്രദർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരന്റെ വേഷത്തിൽ ആയിരുന്നു സർജനോ എത്തിയിരുന്നത്. ഈ നിമിഷങ്ങളെ കുറിച്ചാണ് താരം വാചാലൻ ആകുന്നത്. ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ തന്നോട് ഒരു സഹോദരനെ പോലെ തന്നെയായിരുന്നു […]
“മലയാള സിനിമയിലേക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടെങ്കിൽ അത് ആ സൂപ്പർസ്റ്റാറിന്റെ നായികയായി മാത്രം” – പാർവതി
മലയാള സിനിമയുടെ ശാലീന സൗന്ദര്യത്തിന് നേർചാർത്തു പകർന്ന നായികയായിരുന്നു പാർവതി. മലയാളികളുടെ മനസ്സിൽ ഒരിക്കലും വിസ്മരിക്കാൻ സാധിക്കാത്ത പാർവതി അങ്ങനെ നിറഞ്ഞു നിൽക്കുകയാണ് എന്നതാണ് സത്യം. മലയാളത്ത്വം നിറഞ്ഞ സൗന്ദര്യത്തിന്റെ ഉദാഹരണം എന്നായിരുന്നു പാർവതിയെ എല്ലാവരും വാഴ്ത്തിയിരുന്നത്. ബാലചന്ദ്ര മേനോൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയായിരുന്നു പാർവതി. ബാലചന്ദ്ര മേനോന്റെ വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയ പാർവതി ജയറാമുമായുള്ള പ്രണയ […]
“ഈ പടം ഞാൻ ഫ്രീ ആയിട്ട് ചെയ്യാമെ ന്ന് മമ്മൂട്ടി പറഞ്ഞു” – ആ സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ച് മുകേഷ്
മലയാള സിനിമയ്ക്ക് എന്നും അഭിമാന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. 5 പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമാണ് മമ്മൂട്ടി. എല്ലാത്തിലും ഉപരി സിനിമയോട് വളരെയധികം അഭിനിവേശമുള്ള ഒരു നടൻ കൂടിയാണ് മമ്മൂട്ടിയെന്ന് പറയണം. ഇപ്പോഴും അദ്ദേഹം സിനിമയെ നോക്കിക്കാണുന്നത് ഒരു കൗതുകത്തോടെയാണ്. അതുതന്നെയാണ് കരിയറിലെ വ്യത്യസ്തമായ വേഷങ്ങൾ അദ്ദേഹത്തിന് പ്രചോദനമായി തീരുന്നതും. ഇപ്പോൾ മമ്മൂട്ടിയുടെ കഥ പറയുമ്പോൾ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ മുകേഷ്. 2007ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. […]
“മായാനദിയിലേക്ക് എത്തുന്നതിന് മുൻപ് മറ്റൊരു വലിയ സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു” – ദർശന
ഹൃദയം എന്ന ചിത്രത്തിനുശേഷമാണ് ദർശന രാജേന്ദ്രൻ എന്ന പേരിന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു സ്വീകാര്യത ലഭിച്ചത്. ഫഹദ് ഫാസിൽ നായകനായ എത്തിയ സീയൂ സൂൺ എന്ന ചിത്രത്തിലൂടെ വലിയൊരു തുടക്കം തന്നെയായിരുന്നു ദർശനയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത താരം ഹൃദയം എന്ന ചിത്രത്തിലൂടെ തന്നെയാണ് എന്നതാണ് സത്യം. ഇപ്പോൾ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ജയ ജയ ജയഹേ എന്ന ചിത്രത്തിലൂടെ വീണ്ടും ദർശന തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. വളരെ മികച്ച പ്രതികരണമാണ് ഈ […]
“മോഹൻലാലിന് വേണ്ടി എഴുതിയ തിരക്കഥയിൽ കുറച്ച് സുരേഷ് ഗോപി മാനറിസങ്ങൾ ചേർത്ത് മാറ്റി” – ആ സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ച് ദിനേശ് പണിക്കർ
ഒരുകാലത്ത് മലയാള സിനിമയിൽ ആളുകൾ തിയറ്ററിലേക്ക് കയറണമെങ്കിൽ ഉള്ള മൂന്ന് സാധ്യതകളെന്നു പറയുന്നത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നതായിരുന്നു. ഇവർ മൂന്നുപേരിൽ ആരെങ്കിലും സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ ആ സിനിമ ഹിറ്റാകും എന്നുള്ള ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. സുരേഷ് ഗോപി നായകനായി എത്തി സൂപ്പർ ഹിറ്റ് ആയ ചിത്രമാണ് രജപുത്ര എന്ന ചിത്രം. ഇന്നും ടെലിവിഷനിൽ വരുമ്പോൾ വലിയ റിപ്പീറ്റ് വാല്യുവാണ് ഈ ചിത്രത്തിനുള്ളത്. ഈ സിനിമ നിർമ്മിച്ചത് ദിനേശ് പണിക്കർ ആണ്. ഒരു നടൻ എന്ന […]
“റോഡ് സൈഡിൽ തൂക്കിയിടുന്ന ടീഷർട്ട് ഇട്ടാൽ ഞാൻ നല്ല കംഫർട്ടാണ്, ബ്രാൻഡഡ് ഇട്ടാൽ എനിക്ക് ചൊറിയും” – പ്രണവ് മോഹൻലാലിൻറെ രീതികളെ കുറിച്ച് മനോജ് കെ ജയൻ
മലയാള സിനിമയിൽ ഇന്ന് നിരവധി പ്രതീക്ഷയോടെ പ്രേക്ഷകർ നോക്കി കാണുന്ന ഒരു താര പുത്രനാണ് പ്രണവ് മോഹൻലാൽ. സിനിമയിലേക്ക് പ്രണവ് എത്തണമെന്ന് ആരാധകർ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എങ്കിലും സിനിമയിൽ നിന്നും അകന്നുനിൽക്കുവാൻ ആണ് പ്രണവ് ആഗ്രഹിക്കുന്നത് എന്നതാണ് സത്യം. യാത്രകളോടാണ് എന്നും പ്രണവിന് താല്പര്യമുണ്ടായിരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെയാണ് പ്രണവിലെ മികച്ച നടനെ പ്രേക്ഷകർ തിരിച്ചറിയുന്നത്. ഇപ്പോഴാണ് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് പോലും പ്രണവിനെ ലഭിക്കുന്നത് എന്നതാണ് സത്യം. ഇപ്പോൾ […]
വർഷങ്ങൾക്കു മുൻപേ മരിച്ചുപോയ ദിലീപിന്റെ അച്ഛനെ പേരകുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങളിൽ ചേർത്ത് ആരാധകന്റെ സമ്മാനം
മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക ഇഷ്ടം ഉള്ള നടനാണ് ദിലീപ് എന്ന് പറയേണ്ടിയിരിക്കുന്നു. സ്വകാര്യ ജീവിതത്തിൽ പലതരത്തിലുള്ള വിവാദങ്ങളിൽ പെടേണ്ടതായി വന്നിട്ടുണ്ടെങ്കിൽ പോലും പ്രേക്ഷകർ ഇന്നും ദിലീപിനെ ഹൃദയത്തോടെ ചേർത്തു പിടിക്കാനുള്ള കാരണമെന്നത് ദിലീപിനെ അത്രത്തോളം ആരാധകർ ഇഷ്ടപ്പെടുന്നുണ്ട് എന്നത് തന്നെയാണ്. ജനപ്രിയനായകൻ എന്ന ഒരു പേര് ഇപ്പോഴും ദിലീപിന് സ്വന്തമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മീശ മാധവൻ എന്ന ചിത്രം മുതലാണ് ദിലീപ് ഒരു സൂപ്പർസ്റ്റാർ പരിവേഷം നേടിയെടുക്കുന്നത്. തുടർന്നങ്ങോട്ട് ദിലീപിന്റെ കരിയർ തന്നെ മാറി […]
“പ്രതിഭയും പ്രതിഭാസവും ഒന്നായി ചേർന്ന് ഒഴുകാൻ തീരുമാനിച്ച നല്ല നാളുകൾ വരുന്നു” – ലിജോ ജോസ് മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള ആരാധകന്റെ വൈറൽ കുറിപ്പ്
ലിജോ ജോസ് പല്ലിശ്ശേരിയും മോഹൻലാലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം ആരാധകർക്ക് തന്നെയായിരുന്നു. കാരണം അത്രത്തോളം ആരാധകർ ആഗ്രഹിച്ചിരുന്നു ഈ ഒരു കോമ്പിനേഷൻ എന്നതാണ് അതിന് കാരണം. മമ്മൂട്ടിക്കൊപ്പം ലിജോ ജോസ് പല്ലിശ്ശേരി ഒരുമിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്ന നിമിഷം തന്നെ പ്രേക്ഷകർ ആഗ്രഹിച്ചതായിരുന്നു മോഹൻലാലും ലിജോ ജോസും ഒരുമിച്ചുള്ള ഒരു ചിത്രം ഉണ്ടാകുമോന്നുള്ളത്. അതിനു വേണ്ടി വളരെ ആഗ്രഹത്തോടെയും ആവേശത്തോടെയും തന്നെയായിരുന്നു മോഹൻലാൽ ആരാധകർ കാത്തിരുന്നത്. […]
മൂന്ന് ദിവസം ബസില്‍ യാത്ര ചെയ്തിട്ടും ഇരുവരും ഒന്നും സംസാരിച്ചില്ല എന്നാല്‍ ആ സംഭവം എല്ലാം മാറ്റി മറിച്ചു – ബിജു സംയുക്ത പ്രണയത്തെ കുറിച്ച് കമല്‍
മലയാള സിനിമ ലോകത്തെ മാതൃകാദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും എന്ന് പറയണം. ഇരുവരെയും കുറിച്ച് ഇപ്പോഴും മലയാളി പ്രേക്ഷകരിൽ ആർക്കും യാതൊരു എതിരഭിപ്രായവും ഇല്ല. അത്രത്തോളം സ്വീകാര്യതയാണ് ഇവരുടെ വിശേഷങ്ങൾ പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. 1999 മുതൽ 2002 വരെയായിരുന്നു മലയാള സിനിമയിൽ സംയുക്ത വർമ്മ തിളങ്ങി നിന്നിരുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ഇതിനിടയിൽ തന്നെ മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന അവാർഡും താരം സ്വന്തമാക്കിയിരുന്നു. സിനിമയിൽ നിന്ന് സമയത്ത് തന്നെയായിരുന്നു താരം ബിജു മേനോനുമായി പ്രണയത്തിൽ ആവുന്നതും […]