16 Jan, 2026
1 min read

”മലയാളം വലിയ ഇൻഡസ്ട്രിയാണ്, കാലാപാനി പോലൊരു സിനിമയെക്കുറിച്ച് നമ്മൾ ചിന്തിക്കും മുൻപ് തന്നെ മലയാളം ഇൻഡസ്ട്രി അത് ചെയ്തു”: പ്രഭാസ്

1996ൽ ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപാണ് പ്രിയദർശൻ കാലാപാനി എന്ന എക്കാലത്തേയും ക്ലാസിക് ചിത്രം ഇറക്കിയത്. മോഹൻലാൽ, പ്രഭു, തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‌എടുത്ത ഈ സിനിമ ഇപ്പോഴും പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നു. ഈപ്പോൾ കാലാപാനിയെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് രംഗത്തെത്തിയിരിക്കുകയാണ്. സലാർ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാപാനി എന്ന ചിത്രത്തെ കുറിച്ച് തങ്ങൾ ചിന്തിക്കുന്നതിന് മുൻപ് തന്നെ മലയാളത്തിൽ അങ്ങനെയൊരു സിനിമ നീർമ്മിക്കപ്പെട്ടു എന്നാണ് പ്രഭാസ് പറയുന്നത്. […]

1 min read

”എംടി റക്കോർഡ് ചെയ്ത ഡയലോ​ഗുകൾ കേട്ടു പഠിച്ചു”, മമ്മൂട്ടിയുടെ ചന്തുവിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല; സത്യൻ അന്തിക്കാട്

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഒരു വടക്കൻവീര​ഗാഥ’. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രം 1989ലാണ് തിയേറ്ററുകളിലെത്തിയത്. ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വടക്കൻ വീരകഥകളിലെല്ലാം ചതിയുടെ ആൾരൂപമായി കണ്ടിരുന്ന ചന്തുവിന്റെ വ്യത്യസ്തമായൊരു ഷേഡ് ആയിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഡയലോ​ഗ് പ്രസന്റേഷനെല്ലാം പ്രത്യേക ഭം​ഗിയായിരുന്നു. എന്നാൽ എംടി വാസുദേവൻ നായർ […]

1 min read

ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം! 5641 ആളുകളോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് ലാലേട്ടൻ

ഇതുവരെ ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷ‌ന്‍റെ 25-ാം വാർഷികാഷഘോഷച്ചടങ്ങില്‍ വെച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ചടങ്ങിനെത്തിയ 5641 ആളുകളോടൊപ്പവും നിന്ന് ഫോട്ടോയെടുത്താണ് മോഹൻലാൽ ഏവരേയും വിസ്മയിപ്പിച്ചത്. ഇന്ന് രാവിലെ 11.30 മണിക്ക് തുടങ്ങി വൈകീട്ട് 6.30 മണിവരെ സമയത്തിൽ 5641 ഫോട്ടോകളാണ് മോഹൻലാൽ ആരാധകരോടൊപ്പം നിന്ന് എടുക്കുകയുണ്ടായത്. 14 ജില്ലകളിൽ […]

1 min read

മമ്മൂട്ടി കാതൽ തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി ജ്യോതിക; അദ്ദേഹത്തിനെയാണ് അഭിനന്ദിക്കേണ്ടതെന്നും നടി

മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും പ്രധാനവേഷങ്ങളിലെത്തി തിയേറ്ററിൽ വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് കാതൽ. സ്വവർഗ പ്രണയിനിയായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. കേരളത്തിലേത് പ്രേക്ഷകരുടെ മുന്നിൽ എങ്ങനെയാണ് മമ്മൂട്ടി അങ്ങനെ ഒരു കഥാപാത്രം തെരഞ്ഞെടുക്കാൻ ധൈര്യപ്പെട്ടത് എന്ന് നടന്റെ ആരാധകരടക്കം സംശയിച്ചിരുന്നു. അതിന് മമ്മൂട്ടി നൽകിയ മറുപടി ചിത്രത്തിലെ നായിക ജ്യോതിക വെളിപ്പെടുത്തിയതും ചർച്ചയാകുകയാണ്. എങ്ങനെയാണ് മമ്മൂട്ടി കാതലിലെ ആ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിനോട് ചിത്രീകരണത്തിന് എത്തിയ ആദ്യ ദിവസം തന്നെ ചോദിച്ചിരുന്നുവെന്ന് ജ്യോതിക പറയുന്നു. […]

1 min read

”എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു, ഒരിക്കലും അത് നികത്താൻ കഴിയില്ല”: കെഎസ് ചിത്ര

സ്നേഹിച്ച് കൊതിതീരും മുൻപേ തന്നെ വിട്ട് പോയ മകളുടെ പിറന്നാൾ ദിനത്തിൽ കണ്ണീരോർമ്മകളുമായി ​ഗായിക കെഎസ് ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവും കുറിപ്പ് പങ്കുവച്ചത്. ഫേസ്ബുക്കിലൂടെയാണ് അകാലത്തിൽ പൊലിഞ്ഞുപോയ മകളുടെ പിറന്നാൾ ഓർമ ചിത്ര പങ്കുവെച്ചത്. മകൾ അവശേഷിപ്പിച്ചുപോയ വിടവ് ഒരിക്കലും നികത്താനാകില്ലെന്ന് ചിത്ര നൊമ്പരത്തോടെ എഴുതി. എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു. എനിക്ക് ഒരിക്കലും അത് നികത്താൻ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞാൻ നിന്നെ കൂടുതൽ മിസ് […]

1 min read

പത്ത് ലക്ഷം രൂപ ശസ്ത്രക്രിയയ്ക്ക് വേണ്ടി സൗജന്യമായി നൽകി മമ്മൂട്ടി; നേരിട്ടറിയുന്ന സംഭവം പങ്കുവെച്ച് മുൻ മന്ത്രി ജോസ് തെറ്റയിൽ

മറ്റുള്ളവർക്ക് വേണ്ടി താൻ ചെയ്യുന്ന സഹായങ്ങൾ പുറത്താരും അറിയരുതെന്ന് ആ​ഗ്ര​ഹിക്കുന്നയാളാണ് മമ്മൂട്ടിയെന്ന് മുൻ മന്ത്രി ജോസ് തെറ്റയിൽ. മമ്മൂട്ടി മൂന്ന് മാസങ്ങൾക്ക് മുൻപ് ചെയ്തൊരു സംഭവം പങ്കുവെച്ച് കൊണ്ട് ജോസ് തെറ്റയിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നൽകിയ ശേഷം, അതിൽ വലിയ അസാധാരണത്വം കാണാത്ത നടനാണ് മമ്മൂട്ടിയെന്ന് ജോസ് തെറ്റയിൽ പറയുന്നു. തനിക്ക് നേരിട്ടറിയുന്ന ആ അനുഭവം പങ്കുവെക്കുന്നു എന്ന ആമുഖത്തോടെയാണ് […]

1 min read

”ഏത് പ്രതിസന്ധിയിലും വിളിച്ച് പറയാൻ എനിക്കെന്റെ പിള്ളേർ ഉണ്ടെടാ”; ഫാൻസ് അസോസിയേഷന്റെ വാർഷികം ആഘോഷിച്ച് മോഹൻലാൽ

ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടൻ മോഹൻലാൽ തിരിച്ച് വരുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര്. കോർട്ട്റൂം ഡ്രാമയായി ഒരുങ്ങുന്ന ഈ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടെ മോഹൻലാൽ ഫാൻസ് ആന്റ് വെൽഫയർ കൾച്ചറൽ അസ്സോസിയേഷൻ അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. മോഹൻലാൽ തന്നെയാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫാൻസ് ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്തത്. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ എന്റെ മനസ്സിൽ ചില സിനിമയിലെ തിരക്കഥയിലെ പോലെ എനിക്കെന്റെ […]

1 min read

സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്; പാൻ ഇന്ത്യൻ സുന്ദരി വീണ്ടും മലയാളത്തിലേക്ക്

കേരളത്തിൽ ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോണി. കേരളത്തിലെ തന്റെ ആരാധകരെപ്പറ്റി താരം തന്നെ പലപ്പോഴും പറത്തിട്ടുണ്ട്. മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിലൂടെ സണ്ണിലിയോണി നേരത്തെ മലയാളത്തിൽ വരവറിയിച്ചിരുന്നു. ഇപ്പോഴിതാ താരം വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന വെബ് സീരിസിലാണ് സണ്ണി ലിയോണി അഭിനയിക്കുന്നത്. എച്ച്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന വെബ് […]

1 min read

”മോഹൻലാൽ അസ്സലാക്കുകയാണ് ചെയ്തത്, ഒറിജിനൽ ജയകൃഷ്ണന് ഇപ്പോഴുമറിയില്ല ശരിയായ തൃശൂർ ഭാഷ”

മലയാളത്തിലെ മികച്ച ക്ലാസിക് ഹിറ്റുകളിൽ ഒന്നാണ് പദ്മരാജൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച തൂവാനത്തുമ്പികൾ. സുമലതയും പാർവതിയുമായിരുന്നു ചിത്രത്തിലെ നായികമാർ. പദ്മരാജന്റെ ‘ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കിയൊരുങ്ങിയ ചിത്രം അന്നത്തെയും ഇന്നത്തെയും ഹിറ്റാണ്. തൃശൂരിലെ അഡ്വ. ഉണ്ണിമേനോൻ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതമായിരുന്നു ശെരിക്കും ഉദകപ്പോള. ഇപ്പോൾ വീണ്ടും ഈ സിനിമ ചർച്ചാ വിഷയമായിരിക്കുകയാണ്. സംവിധായകൻ രഞ്ജിത്ത്, ചിത്രത്തിലെ മോഹൻലാലിന്റെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞതോടെയായിരുന്നു അത്. “എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളിൽ […]

1 min read

”സലാർ ​ഗെയിം ഓഫ് ത്രോൺസ് പോലെ, 30 സെക്കന്റിനുള്ളിൽ ഞാൻ ഓക്കെ പറഞ്ഞു”; പൃഥ്വിരാജ്

ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘സലാർ’. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടർ, കെ വി രാമ റാവു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതിനിടെ ചിത്രത്തിന്റെ വിശേഷങ്ങൽ പങ്കുവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. സലാർ ​ഗെയിം ഓഫ് ത്രോൺസ് പോലെയാണെന്ന് പറയുന്ന താരം, താൻ 30 സെക്കന്റ് സമയമെടുത്താണ് കഥാപാത്രം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് അറിയിച്ചത് […]