Artist
”ഞാനൊരു ആക്ടർ ആണെന്ന് എവിടെയും പറയുന്നില്ല”; അഭിനയത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി ശാന്തി മായാദേവി
50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘നേര്’. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ ശാന്തിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. എന്നാൽ ശാന്തി അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. അഭിനയസാധ്യതയുള്ള ഈ കഥാപാത്രം മറ്റൊരു നടിക്ക് നൽകിയിരുന്നെങ്കിൽ മികച്ചതാക്കിയേനെ എന്നെല്ലാമായിരുന്നു വിമർശനങ്ങൾ. ഇതിനോടെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാന്തി മായാദേവി ഇപ്പോൾ. താനൊരു ആക്ടർ അല്ല, അത് അവകാശപ്പെടുകയുമില്ല, ജീത്തു സാറ് നിർബന്ധിച്ചതു […]
”ആ ചിത്രം കണ്ട് അന്ധനായ ഒരാൾ എന്നെ തേടിവന്നു, സിനിമ കാണാൻ വേണ്ടി അവർ എടുത്ത എഫേർട്ട് ഓർമ്മ വന്നു”; അനശ്വര രാജൻ
നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ അനശ്വര സിനിമാ ലോകത്തെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അത്രയ്ക്കും മികച്ച അഭിനയമായിരുന്ന താരം കാഴ്ചവെച്ചത്. തന്റെ കഥാപാത്രത്തെ ഏറ്റക്കുറച്ചിലില്ലാതെ താരം പ്രേക്ഷകന് മുന്നിലെത്തിച്ചു. അനശ്വര രാജന്റെ കരിയറിയിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് നേരിലെ സാറ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ അനശ്വര അഭിനയിച്ച ഒരു സിനിമയിലെ പ്രകടനത്തെ പ്രശംസിക്കാൻ അന്ധനായ ഒരാൾ തന്നെ തേടി വന്ന അനുഭവം പങ്കുവെക്കുകയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലെ അനശ്വരയുടെ […]
”അഭിനയം നിർത്താൻ തീരുമാനിച്ചതാണ്, ഇനി മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം അഭിനയിക്കും”; കെബി ഗണേഷ്കുമർ
തിയേറ്ററിൽ ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന ‘നേര്’ എന്ന ചിത്രത്തിൽ ഗണേഷ് കുമാർ അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ വേഷം വളരെ നന്നായിട്ടുണ്ടായിരുന്നു. പ്രേക്ഷകന് വളരെ സ്നേഹവും അടുപ്പവും തോന്നുന്ന നന്മയുള്ള ഒരു കഥാപാത്രമായാണ് അദ്ദേഹം സ്ക്രീനിന് മുൻപിലെത്തിയത്. ഇതിനിടെ മന്ത്രി ആയതിന് ശേഷവും അഭിനയം തുടരുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നിയുക്ത മന്ത്രിയും നടനുമായ ഗണേഷ് കുമാർ. നേരിൽ അഭിനയിക്കാനുണ്ടായ സാഹചര്യം അടക്കം പറഞ്ഞാണ് ഗണേഷ് പ്രതികരിച്ചിരിക്കുന്നത്. അഭിനയം നിർത്താൻ തീരുമാനിച്ചിരിക്കുമ്പോഴാണ് നേര് സിനിമയിലേക്ക് വിളിക്കുന്നത്. നേര് പോലുള്ള […]
”ഈ അടുത്ത കാലത്തൊന്നും എനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല”; നടൻ സിദ്ദിഖ്
മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം നേര് തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ ജോണറിൽ വലിയ ഹൈപ്പുകളൊന്നുമില്ലാതെ ഇറങ്ങിയ ചിത്രത്തിൽ താരങ്ങളെല്ലാം അസാദ്ധ്യ പ്രകടനമാണ് കാഴ്ചവെച്ചത്. മോഹൻലാൽ ഗംഭീര തിരിച്ച് വരവ് നടത്തിയ ചിത്രമെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അനശ്വര രാജനും സിദ്ദിഖും കൂടെ നേരിൽ സ്കോർ ചെയ്യുന്നുണ്ട്. പൂർണ്ണമായും നെഗറ്റീവ് റോളിലാണ് സിദ്ദീഖ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അതേസമയം ഈ അടുത്ത കാലത്തൊന്നും തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല എന്നാണ് സിനിമയെക്കുറിച്ച് സിദ്ദിഖ് […]
‘നടൻ എന്ന നിലയിൽ ഇനിയിങ്ങനെയൊരാളില്ല എന്ന് കരുതിയയാൾ തിരിച്ച് വന്ന പോലെ’; തിരികെ നടന്ന് മോഹൻലാൽ
ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ എന്ന നടനെ (താരപരിവേഷമില്ലാതെ) സ്ക്രീനിൽ കാണാൻ കഴിഞ്ഞു എന്നാണ് നേര് കണ്ടിറങ്ങിയപ്പോൾ തോന്നിയ സന്തോഷം. ഒരു കോർട് റൂം ഡ്രാമ എന്ന നിലയിൽ പ്രേക്ഷകനോട് നീതി പുലർത്തിയ സിനിമയായിരുന്നു നേര്. 1959ൽ പുറത്തിറങ്ങിയ അനാട്ടമി ഓഫ് മർഡർ എന്ന ചിത്രത്തെ ഓർമ്മിപ്പിച്ചു പല ഭാഗങ്ങളും. ആരാണ് പ്രതിയെന്ന് സിനിമയുടെ തുടക്കം മുതലേ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് സസ്പെൻസ് ഒട്ടും ഇല്ലായിരുന്നു. എന്നിരുന്നാലും തുടക്കം മുതൽ ഒടുക്കം വരെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാനായില്ല […]
”ഞങ്ങൾക്ക് പ്രായമായ ഒരു അമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട്, ആത്മഹത്യയിലേക്ക് തള്ളിവിടരുത്”; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അഭിരാമി സുരേഷ്
നടൻ ബാലയും അമൃത സുരേഷും വിവാഹ ബന്ധം വേർപ്പെടുത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞ് പോയെങ്കിലും ഇതുവരെയും സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. 2019ലാണ് നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയത്. മകൾ അവന്തികയുടെ സംരക്ഷണം അമൃതയ്ക്കാണ്. മകളെ കാണാൻ തനിക്ക് അവസരം തരുന്നില്ലെന്ന് പരാതി ഉന്നയിച്ചുകൊണ്ട് പലപ്പോഴും ബാല അമൃതയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെ അമൃത സുരേഷിനെ കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കണ്ടത് കൊണ്ടാണ് താൻ വിവാഹബന്ധം വേർപ്പെടുത്തിയത് എന്ന് നടൻ ബാല പറഞ്ഞത് ചർച്ചയായിരുന്നു. […]
”പ്രതിഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല, നിങ്ങളത് ശരിക്കും ഉപയോഗിച്ചു”; നേര് കണ്ട് ജീത്തു ജോസഫിനെ അഭിനന്ദിച്ച് പ്രിയദർശൻ
നേര് എന്ന ജീത്തു ജോസഫ് ചിത്രം മോഹൻലാലിന് ഏറെക്കാലത്തിന് ശേഷം ബ്രേക്ക് നൽകുമെന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം അഭിപ്രായപ്പെടുന്നത്. പ്രേക്ഷകർ ആഗ്രഹിക്കുന്ന ആ മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാകുന്നത് എന്നാണ് കണ്ടവരെല്ലാം പറയുന്നത്. പ്രകടനത്തിൽ വിസ്‍മയിപ്പിക്കുകയാണ് മോഹൻലാൽ. ഇതിനിടെ മോഹൻലാലിനെ വീണ്ടെടുത്ത ജീത്തു ജോസഫിനെ സംവിധായകൻ പ്രിയദദർശൻ അഭിനന്ദിച്ചത് ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്. ”പ്രതിഭയ്‍ക്ക് ഒരിക്കലും മങ്ങലേൽക്കില്ല. മോഹൻലാലിന്റെ കഴിവ് പുറത്തെടുത്തിരിക്കുകയാണ് ജീത്തു. നിങ്ങൾ അത് ശരിയായി ഉപയോഗിച്ചു. നേരിന്റെ വിജയത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ” എന്നാണ് സംവിധായകൻ പ്രിയദർശൻ സാമൂഹ്യ മാധ്യമത്തിൽ […]
പിടിച്ചിരുത്തുന്ന വാദപ്രതിവാദങ്ങൾ; സത്യത്തിൻറെ നേർകാഴ്ചയായ് ‘നേര്’, റിവ്യൂ വായിക്കാം
ഓരോ നിമിഷവും ഇനിയെന്ത് എന്ന് ചിന്തിക്കാൻ തോന്നിപ്പിക്കുന്ന രീതിയിലുള്ളൊരു കഥാഗതി. അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയമുഹൂർത്തങ്ങൾ. മനസ്സുലയ്ക്കുന്ന പ്രകടനങ്ങൾ… മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ‘നേര്’ മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നൊരു ഒരു റിയലിസ്റ്റിക് കോർട്ട് റൂം ഡ്രാമയാണെന്ന് നിസ്സംശയം പറയാം. തുമ്പ പോലീസ് സ്റ്റേഷനിലേക്കെത്തുന്ന ഒരു ഫോൺകോളിലാണ് സിനിമയുടെ തുടക്കം. കാഴ്ചയില്ലാത്തൊരു കുട്ടി വീട്ടിൽ ആരുമില്ലാതിരുന്ന നേരം പീഡിപ്പിക്കപ്പെടുന്നു. പെട്ടെന്നുണ്ടായ ആ സംഭവത്തിൻറെ ഞെട്ടലിലാണ് ആ പെൺകുട്ടി. മുഹമ്മദ് എന്നയാളുടെ മകൾ സാറയാണ് […]
വേറിട്ട വസ്ത്രസങ്കൽപ്പങ്ങളും വ്യത്യസ്ത ചിന്താഗതിയും പിന്തുടരുന്ന യുവത്വം; ഷാനിക്കിന് സൗന്ദര്യമത്സരങ്ങളിൽ തുടർച്ചയായി നേട്ടം
ഫാഷൻ ഒരു മായാലോകമാണ്. വസ്ത്രത്തിലും ചിന്താഗതിയിലും ഫാഷണബിൾ ആകാനാണ് ഇക്കാലത്ത് എല്ലാവരും ശ്രമിക്കുന്നത്. ഫാഷൻ ലോകത്ത് വേറിട്ട വസ്ത്രരീതികളുമായി ശ്രദ്ധേയനാവുകയാണ് ഷാനിക്ക്. സൗന്ദര്യ മത്സരങ്ങളിൽ തുടർച്ചയായ നേട്ടങ്ങൾ കൊയ്തു ശ്രദ്ധേയമാകുന്ന ഈ യുവാവ് മലപ്പുറം തിരൂർ പകര സ്വദേശിയാണ്. ആർക്കിടെക്റ്റ് കൂടിയായ ഷാനിക്ക് തികച്ചും പ്രതികൂലമായ പരിതസ്ഥികളോട് പോരാടിയാണ് ഈ നേട്ടങ്ങളൊക്കെയും സ്വന്തമാക്കിയത് എന്നത് ഏറെ പ്രശംസനീയമായാണ്. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ വെച്ചു നടന്ന എഫ്ഐ ഇവന്റസ് മിസ്റ്റർ കേരള മത്സരത്തിൽ സെക്കന്റ് റണ്ണർ അപ്പ് […]
”പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു”: നേരിന് ആശംസകളുമായി മമ്മൂട്ടി
മോഹൻലാൽ ചിത്രം നേര് നാളെ തിയേറ്ററുകളിലെത്തുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമെത്തുന്ന ചിത്രമായത് കൊണ്ടും ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് ആയത് കൊണ്ടും പ്രേക്ഷകർ അതീവ ആവേശത്തോടെയാണ് സിനിമയെ വരവേൽക്കുന്നത്. ഇതിനിടെ നേരിന് ആശംസയുമായി നടൻ മമ്മൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസ അറിയിച്ചത്. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്. ഒപ്പം മോഹൻലാലിന്റെ നേര് ലുക്കും അദ്ദേഹം പങ്കുവച്ചു. മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെ […]