Artist
”കേരളത്തിലെ പ്രേക്ഷകർ പഠിപ്പുള്ളവരാണ്, അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമ സ്വീകരിച്ചു”; ഖാൻമാർ പോലും ഇങ്ങനെ ചെയ്യില്ലെന്ന് വിദ്യാ ബാലൻ
നടൻ മമ്മൂട്ടിക്ക് പ്രശംസകളുമായി ബോളിവുഡ് താരം വിദ്യാ ബാലൻ. ഖാൻമാർക്ക് പോലും ‘കാതൽ’ എന്ന സിനിമ ചെയ്യാനുള്ള ധെര്യമുണ്ടാവില്ല എന്നാണ് വിദ്യയുടെ അഭിപ്രായം. ബോളിവുഡിൽ നിന്നും കാതൽ പോലൊരു സിനിമ ഉണ്ടാകില്ല. കേരളത്തിലെ പ്രേക്ഷകർ സാക്ഷരരാണ്. അവർ തുറന്ന മനസോടെ ഇത് സ്വീകരിക്കും എന്നാണ് വിദ്യ ബാലൻ പറയുന്നത്. ”അഭ്യസ്തവിദ്യരായ പ്രേക്ഷകരാണ് കേരളത്തിലുള്ളത് എന്ന കാര്യം ഉൾക്കൊള്ളണ്ണം. അതൊരു വലിയ വ്യത്യാസം തന്നെയാണ്. കാതൽ എന്ന സിനിമ മമ്മൂട്ടി ചെയ്തത് കേരളത്തിൽ അങ്ങനെയൊരു ചിത്രം ചെയ്യുന്നത് കുറച്ചുകൂടി […]
”ബാക്കി തുക 25000 രൂപയും വാങ്ങി ഏട്ടരയുടെ ലാസ്റ്റ് ബസ്സിൽ പോകാനുള്ളതാ”: അന്നും ഇന്നും ഒരേപോലെ പ്രസക്തിയുള്ള മാലയോഗം
ലോഹിതദാസും കെ കൃഷ്ണകുമാറും തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് തൊണ്ണൂറുകളിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് മാലയോഗം. ഏറെ കാലിക പ്രസക്തിയുള്ള പ്രമേയവുമായി വന്ന് പ്രേക്ഷകരുടെ ഉള്ളുലച്ച ചിത്രമായിരുന്നു ഇത്. ഇപ്പോൾ മാലയോഗം എന്ന സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷമീർ കെ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ… ഇങ്ങനെ, കിട്ടാനുള്ള […]
”മോഹൻലാലിന് ആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണ്ണ കലാകാരനാക്കുന്നത്”; ഹരീഷ് പേരടി
വനിത സംഘടിപ്പിച്ച താരനിശയിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ടായിരുന്നു. ഷാരൂഖിന്റെ ജവാൻ എന്ന സിനിമയിലെ സിന്ദ ബിന്ദ പാട്ടിനാണ് മോഹൻലാൽ ചുവട് വെച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയതിന് പിന്നാലെ വീട്ടിൽ ഡിന്നറിന് ക്ഷണിച്ചും മറുപടി നൽകിയും ഇരുവരും എക്‌സിൽ നിറഞ്ഞു നിന്നിരുന്നു. സൂപ്പർ താരങ്ങളുടെ ഈ സംഭാഷണം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മോഹൻലാലിനെ പുകഴ്ത്തി കൊണ്ട് ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷാരൂഖിനെ അഡ്രസ് […]
മലയാളത്തിലെ ഇന്റർനാഷണൽ ചിത്രമാകുമോ ഇത്?; മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ വിശേഷങ്ങൾ
പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ ഈ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്. ഫാന്റസി […]
”ജാസ്മിൻ ഒരു മുസ്ലീം ആയത് കൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല”; മുസ്ലീങ്ങൾ എല്ലാം അംഗീകരിക്കണമെന്നില്ലെന്ന് തെസ്നി ഖാൻ
ബിഗ് ബോസ് സീസൺ ആറ് തുടങ്ങിയപ്പോൾ മുതലേ ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് നേരെ വിമർശനങ്ങൾ ആണ് കൂടുതൽ ഉയർന്ന് വരുന്നത്. ഗബ്രിയുടെയും ജാസ്മിന്റെയും കോമ്പോയും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിൾ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് വെറും ഗെയിം മാത്രമാണെന്ന് പറയുകയാണ് നടി തെസ്‌നി ഖാൻ. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് തെസ്‌നി മനസ് തുറന്നത്. ”ഗബ്രിയുടെയും ജാസ്മിന്റെയും ബന്ധം ഗെയിമാണെന്നാണ് എനിക്ക് തോന്നുന്നത്. അവർ തമ്മിൽ ഒരു ബോണ്ടുണ്ടെങ്കിൽ അതൊരു കണ്ടന്റാണ്. അതൊക്കെ […]
”ഡിന്നർ മാത്രം മതിയോ? പ്രാതലിനും നമുക്കൊരു സിന്ദ ബന്ദ പിടിച്ചാലോ?”; ഷാറൂഖിന് മറുപടി നൽകി മോഹൻലാൽ
വനിതാ ഫിലിം അവാർഡ്സ് നൈറ്റ്സ് വേദിയിൽ ഷാരൂഖിന്റെ ‘ജവാൻ’ ചിത്രത്തിലെ ‘സിന്ദ ബന്ദ’ എന്ന ഗാനത്തിന് മോഹൻലാൽ നൃത്തം ചെയ്തത് ശ്രദ്ധേയമയിരുന്നു. നിരവധിയാളുകളാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനിടെ തന്റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച മോഹൻലാലിന് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാൻ രംഗത്തെത്തിയിരുന്നു. മോഹൻലാലിന്റെ താരത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഷാരൂഖ് ഖാൻ നന്ദി അറിയിച്ചത്. തന്റെ വീട്ടിൽ ഡിന്നർ കഴിക്കാൻ വരണമെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു. ഇതനോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് […]
”ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ? എന്റെ സൗഹൃദവും ഭാഗ്യവുമാണ് ഈ നിമിഷം”: മോഹൻലാൽ
മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ച് കാണുന്നത് തന്നെ മലയാളി പ്രേക്ഷകർക്ക് ഒരാഘോഷമാണ്. ഫാൻസ് ഗ്രൂപ്പുകൾ തമ്മിൽ ഇവർക്ക് വേണ്ടി മത്സരിക്കുമെങ്കിലും അതിനപ്പുറം സൗഹൃദം സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹൻലാലും. ഇച്ചാക്ക എന്നേ മോഹൻലാൽ മമ്മൂട്ടിയെ വിളിക്കാറുള്ളൂ. എന്റെ പ്രിയപ്പെട്ട ലാലു എന്ന് തിരിച്ച് മമ്മൂട്ടി മോഹൻലാലിനെ കുറിച്ചും പറയും. താരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം പ്രേക്ഷകർ വളരെ താൽപര്യത്തോടെയാണ് പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ വനിതാ ഫിലിം അവാർഡ്‌സ് ഷോയിൽ നിന്നുള്ള ചില ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന […]
25 ദിവസം കൊണ്ട് 150 കോടി; ബോക്സ് ഒഫിസിൽ നിറഞ്ഞാടി ആടുജീവിതം
ബോക്സോഫീസിൽ കുതിച്ചുയർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’. ആഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനും ഉയർന്ന കളക്ഷനും ആടുജീവിതത്തിനാണ്. കേരളത്തിന് പുറത്തും […]
ശോഭനയ്ക്ക് കൈ കൊടുത്ത് മോഹൻലാൽ, ശെരിക്കും ഇതാണ് ആദ്യ ചിത്രമെന്ന് തരുൺ മൂർത്തി
നീണ്ട പതിനനഞ്ച് വർഷത്തിന് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുകയാണ്. യുവാക്കളിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. L 360 എന്നാണ് ചിത്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര്. തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരിലാണ് ചിത്രത്തിന് ആരംഭമായത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. അവന്തിക […]
”ഇതാണോ.. ഇതാണോ മോഹൻലാൽ”, കൗതുകത്തോടെ അമ്മൂമ്മ; ‘പോരുന്നോ എന്റെ കൂടെയെന്ന്’ മോഹൻലാൽ
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിനിടെ ലൊക്കേഷനിൽ നടന്ന ഒരു രസകരമായ സംഭവമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരിലെ ചിത്രത്തിൻറെ സെറ്റിൽ മോഹൻലാലിനെ കാണാൻ എത്തിയ ഒരു അമ്മൂമ്മയും മോഹൻലാലും സംസാരിക്കുന്ന വീഡിയോയാണ് ഇത്. മോഹൻലാൽ എവിടെ എന്ന് ചോദിച്ച് കൊണ്ട് വന്ന അമ്മൂമ്മയ്ക്ക് കാറിൽ മടങ്ങാൻ ഒരുങ്ങുന്ന മോഹൻലാലിനെ കാണിച്ച് കൊടുക്കുകയും മോഹൻലാലും അമ്മൂമ്മയും കെട്ടിപ്പിടിക്കുന്നതും തുടർന്ന് പോരുന്നോ എൻറെ കൂടെ എന്ന് അമ്മൂമ്മയോട് മോഹൻലാൽ […]