08 Jul, 2025
1 min read

പ്രേക്ഷകർ കാത്തിരുന്ന കൂട്ടുകെട്ട് അക്ഷയ്കുമാറും-പൃഥ്വിരാജും ഒന്നിക്കുന്നു ; ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു പൃഥ്വിരാജ്

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് വീണ്ടും ബോളിബുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ബഡേ മിയാന്‍ ചോട്ടേ മിയാന്‍’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നത്. കബീര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം, ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ […]

1 min read

‘ സിനിമ മേഖല സുരക്ഷിതം; അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ ആരും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല’ ; സ്വാസിക

ടെലിവിഷന്‍ സീരിയലുകളിലൂടെ ജനമനസ് കീഴടക്കിയ താരമാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്കു സ്വാസിക കടന്നു വരുന്നത്. തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അതില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ ബോള്‍ഡായി അവതരിപ്പിച്ച നടി സ്വാസികയുടെ അഭിനയത്തേയും ധൈര്യത്തേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ, സ്വാസിക പറഞ്ഞ […]

1 min read

‘അവതാര്‍ 2’ വിന് ഇടവേളയുണ്ടോ അണ്ണാ…! ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കാമറൂണ്‍

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ 2 അഥവാ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. പതിമൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയിംസ് കാമറൂണ്‍ ചിത്രം പ്രേകഷകരിലേക്ക് എത്തിക്കുന്നത്. ഡിസംബര്‍ 16നു റിലീസിനെത്തുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റുമാണ്. പൊതുവെ അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും മറ്റും സിനിമയ്ക്കിടയില്‍ ഇടവേള നല്‍കുന്ന പതിവില്ല. എന്നാല്‍ മൂന്ന് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളതിനാല്‍ സിനിമ പ്രദര്‍ശിക്കുമ്പോള്‍ ഇടവേളയുണ്ടാകുമോ എന്ന സംശയം പ്രേക്ഷകരില്‍ പൊതുവെ ഉയരുന്നുണ്ട്. […]

1 min read

‘മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പത്ത് പ്രകടനങ്ങളിലൊന്ന്’ ; പാദമദ്രയെ കുറിച്ച് ആരാധകന്റെ കുറിപ്പ്‌

ആര്‍ സുകുമാരന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് പാദമുദ്ര. ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് 34 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. സ്ത്രീലമ്പടനായ മാതു പണ്ടാരത്തിന്റെയും അയാള്‍ക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടാകുന്ന,പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന, നാട്ടുക്കാരുടെ പരിഹാസപാത്രമാകുന്ന കുട്ടപ്പന്‍ എന്ന മകന്റെയും ആത്മസംഘര്‍ങ്ങളുടെ കഥയാണ് ആര്‍.സുകുമാരന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘പാദമുദ്ര’. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച സിനിമകളില്‍, പെര്‍ഫോമന്‍സുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രമാണ് പാദമുദ്ര. അതുപോലെ, യാതൊരു മുന്‍ പരിചയവും ഇല്ലാതിരുന്ന, ഒരു സിനിമ സെറ്റില്‍ […]

1 min read

‘ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയാനോ ചെയ്തതല്ല’; അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഗോള്‍ഡ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമായ ഗോള്‍ഡ് കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. നായികയായി നയന്‍താരയും എത്തുന്നു. അല്‍ഫോണ്‍സ് -പൃത്വിരാജ് കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായതു കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഗോള്‍ഡ്. എന്നാല്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ഒന്നും തന്നെ […]

1 min read

‘എനിക്ക് ഡബ്ബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത്’ ; ഷമ്മി തിലകന്‍

മലയാളത്തിലെ പ്രശസ്ത നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാണ് ഷമ്മി തിലകന്‍. മലയാള സിനിമയിലെ അഭിനേതാവായിരുന്ന തിലകന്റെ മകനായിരുന്ന ഷമ്മി തിലകന്‍ ഇരകള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്തു. അതുപോലെ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഷമ്മി തിലകന്‍ നിരവധി മലയാള സിനിമകളില്‍ വിവിധ അഭിനേതാക്കള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. അതില്‍ പ്രശസ്തമായവ കടത്തനാടന്‍ അമ്പാടിയിലെ പ്രേംനസീറിനും, ദേവാസുരത്തിലെ നെപ്പോളിയനും, ഗസലിലെ നാസറിനും, […]

1 min read

‘വണങ്കാനി’ല്‍ നിന്ന് സൂര്യ പിന്‍മാറി; കാരണം വ്യക്തമാക്കി സംവിധായകന്‍ ബാല

ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വണങ്കാന്‍’. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബാലയും, സൂര്യയും ഒന്നിക്കുന്ന ചിത്രമായിരുന്നു ഇത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ചിത്രത്തിന്റെ വരവിനായി ഏറെ കാത്തിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറി എന്ന വാര്‍ത്തയാണ് അത്. സംവിധായകന്‍ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബാല വ്യക്തമാക്കി. ഷൂട്ടിംഗ് ആരംഭിച്ച്, ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം […]

1 min read

അയ്യപ്പനും കോശിയും തമിഴിലേക്ക്; പ്രധാന വേഷങ്ങളില്‍ ഈ സൂപ്പര്‍ താരങ്ങള്‍

സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച് 2020 ല്‍ തിയേറ്ററില്‍ എത്തിയ ഒരു ആക്ഷന്‍-ത്രില്ലര്‍ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും, ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റ്റെ ബാനറില്‍ രഞ്ജിത്തും, പി.എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ‘റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനും’ പോലീസുകാരന്‍ ‘അയ്യപ്പന്‍ നായര്‍’ക്കുമിടയില്‍ ഉടലെടുക്കുന്ന സംഘര്‍ഷമാണ് സിനിമയുടെ പ്രമേയം. ഒരു സിനിമയിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളും ഡയലോഗുകളുമൊക്കെ ‘മാസ്’ എന്ന വിശേഷണത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത കാഴ്ച കൂടിയായിരുന്നു ‘അയ്യപ്പനും […]

1 min read

‘ഇത് ഉള്ളില്‍ തട്ടുന്ന വെള്ളക്ക, എന്നാ പെര്‍ഫോമന്‍സ് ആണ് എല്ലാവരും’ ; മികച്ച പ്രതികരണവുമായി സൗദി വെള്ളക്ക

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൗദി വെള്ളക്ക’. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഓപ്പറേഷന്‍ ജാവയല്ല. ഇത് ആകെ മൊത്തം വേറൊരു സിനിമ’ സൗദി വെള്ളക്ക എന്ന സിനിമ കണ്ടവരുടെ അഭിപ്രായമാണിത്. ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞ ഒരു കാര്യം പോലെ, ഇത് ഓപ്പറേഷന്‍ ജാവയല്ല. തികച്ചും വ്യത്യസ്തമായ അച്ചില്‍ വാര്‍ത്ത മറ്റൊരു ചിത്രമാണ്. ട്രെയ്‌ലറിലും പ്രമോഷന്‍ രീതികളിലും മാത്രമല്ല, പറയുന്ന വിഷയത്തിലും ട്രീറ്റ്‌മെന്റിലും അഭിനേതാക്കളുടെ പ്രകടനത്തിലും ഈ […]

1 min read

ഒടിടിയെ ഞെട്ടിക്കാൻ ലക്കി സിംഗ് ; മോൺസ്റ്റർ ഹോട്സ്റ്റാറിൽ റിലീസ് ചെയ്തു

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രം ഒടിടി പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഹോട്ട്സ്റ്റാറിലൂടെയും ലൗ ടുഡേ നെറ്റ്ഫ്‌ലിക്‌സിലൂടെയുമാണ് ചിത്രത്തിന്റെ റിലീസ്. തിയേറ്ററിലെത്തി ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററിലെത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂപ്പര്‍ഹിറ്റായ ‘പുലി മുരുകന്’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-മോഹന്‍ലാല്‍ ടീമിന്റെ ചിത്രമാണ് മോണ്‍സ്റ്റര്‍. നിരവധി സസ്‌പെന്‍സും […]