മറ്റൊരു നേട്ടവും കൂടി കൈവരിച്ച് മമ്മൂട്ടി ചിത്രം; പുഴുവിന്റെ ഡിഎൻഎഫ്ടി പുറത്ത്
കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ജാതി രാഷ്ട്രീയം തുറന്ന് കാട്ടി മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡി.എൻ.എഫ്.ടി (ഡീസെൻട്രലൈസ്ഡ് നോൺ-ഫൺജബിൾ ടോക്കൻ) പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി, ഡി.എൻ.എഫ്.ടി ഡയറക്ടർ സുഭാഷ് മാനുവലിന് ആദ്യ ടോക്കൺ കൈമാറിയാണ് ടോക്കൺ പുറത്തിറക്കിയത്. സംവിധായിക രത്തീനയും നിർമ്മാതാവ് ജോർജും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ‘കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളിൽ മാറാതെ നിൽക്കുന്ന ജാതി എന്ന യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടിയ ചിത്രമായിരുന്നു പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു […]
ഇനി സനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിഞ്ഞ് മതി റിവ്യൂ; വ്ലോഗർമാർക്ക് തിരിച്ചടി, റിപ്പോർട്ട് സമർപ്പിച്ച് അമിക്കസ് ക്യൂറി
മലയാള സിനിമ സിനിമ, വ്ലോഗർമാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ ഷോ കഴിയുമ്പോഴേക്കും സിനിമയെ താറടിച്ച് കൊണ്ടുള്ള റിവ്യൂകൾ പുറത്തിറക്കുകയാണ് ഇത്തരക്കാർ. ഇവരുടെ അവതരണത്തിലെ പുതുമകൊണ്ടും പൊതുവെ നെഗറ്റിവിറ്റിയോടുള്ള താൽപര്യം കൊണ്ടും ഇത്തരം വ്ലോഗർമാർക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ. ഇത് പലപ്പോഴും സിനിമ നല്ലതാണോ മോശമാണോ എന്ന് വിലയിരുത്താൻ ശ്രമിക്കാതെ ആളുകളെ തിയേറ്ററിൽ നിന്നും മാറ്റി നിർത്തുന്നു. ശേഷം, പലരും ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുമ്പോഴാണ് തിയേറ്ററിൽ പോകാതിരുന്നത് അബദമായെന്ന് തിരിച്ചറിയുന്നത്. ഇതിനെതിരെ തുടക്കത്തിൽ […]
ഓപ്പണിങ് കളക്ഷനിൽ ഒന്നാമത് ആ മോഹൻലാൽ ചിത്രം; സർവ്വകാല റക്കോർഡ് തകർക്കാനാകാതെ പുതിയ ചിത്രങ്ങൾ
മലയാള സിനിമാലോകം മാറ്റത്തിന്റെ പാതയിലാണ്. പുതിയ അഭിനേതാക്കളുടെ പല ചിത്രങ്ങളും റക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് പോവുന്നു. ആഖ്യാനത്തിലെ പുതുമയാൽ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുകയാണ് നവ സംവിധായകരും താരങ്ങളും. എന്നാൽ റെക്കോർഡുകൾ പുതുക്കിപ്പണിയുമ്പോഴും ഇന്നും ഒരു വിഭാഗത്തിൽ മോഹൻലാൽ ഒന്നാമനായി തലയുയർത്തി നിൽക്കുന്നു എന്നാണ് ബോക്സ് ഓഫീസ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. മലയാളത്തിൽ നിന്നുള്ള എക്കാലത്തയും ഓപ്പണിംഗ് കളക്ഷന്റെ ആഗോളതലത്തിലെ കണക്കെടുക്കുമ്പോൾ ഇന്നും ഒന്നാമത് മോഹൻലാലാണ്. മോഹൻലാൽ നായകനായി പ്രദർശനത്തിന് എത്തിയ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് റിലീസ് […]
”കൗമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിച്ച് കാണിക്കാൻ നാണമില്ലേ?”; യൂട്യൂബറെ ബോഡി ഷേമിങ് ചെയ്ത് അമല ഷാജിയുടെ അമ്മ
സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സുള്ള താരമാണ് അമല ഷാജി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അമലയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം 41 ലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. സോഷ്യൽ മീഡിയയിലെ ലേഡി സൂപ്പർ സ്റ്റാറെന്ന് അറിയപ്പെടുന്ന ഇവർക്ക് മലയാളികളെക്കാൾ തമിഴിലും തെലുങ്കിലുമാണ് ആരാധകർ കൂടുതലുള്ളത്. അമലയുടെ സഹോദരി അമൃത ഷാജിയും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ്. ഇപ്പോൾ ഇവരുടെ അമ്മ സമൂഹമാധ്യമത്തിലൂടെ മറ്റൊരു ഇൻഫ്ലൂവൻസറെ അധിഷേപിച്ചതാണ് ചർച്ചാവിഷയമാകുന്നത്. മലയാളികൾക്ക് സുപരിചിതയായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ഗ്രീഷ്മ ബോസിനെ ബോഡി ഷെയിം ചെയ്ത് കമന്റ് […]
”ഞാനെന്റെ മകളെ ആദ്യമായി കാണിക്കുന്ന സിനിമ ആടുജീവിതം ആയിരിക്കും, അതിനൊരു കാരണമുണ്ട്”; പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ വളരെ ആകാംക്ഷയോടെ അക്ഷമരായി കാത്തിരിക്കുകയാണ്. മലയാള സിനിമാ പ്രേക്ഷകർ ഇത്രയും ആവേശത്തോടുകൂടി മറ്റൊരു മലയാള സിനിമയ്ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാകില്ല. ബെന്യാമിന്റെ ആടുജീവിതം എന്ന ജനപ്രിയ നോവലാണ് ഈ സിനിമയ്ക്കാധാരം എന്നതായിരുന്നു പ്രാരഭംഘട്ടത്തിൽ പ്രേക്ഷകരെ ഉണർത്തിയത്. യഥാർത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഈ നോവൽ വായിച്ച് കരയാത്തവർ ഉണ്ടാകില്ല. എന്നാൽ പോകെപ്പോകെ ഈ സിനിമയുടെ ഓരോ വിശേഷങ്ങളും പുറത്ത് വന്നപ്പോൾ എല്ലാംകൊണ്ടും തിയേറ്ററിൽ […]
മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിലേക്ക്; ഈ മാസം 15 മുതൽ സോണി ലൈവിൽ കാണാം
സാങ്കേതികതയുടെ എല്ലാവശങ്ങളും കൈക്കുമ്പിളിൽ ഉള്ള ഈ കാലത്ത്, ഒരു സിനിമ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്നത് വലിയൊരു പരീക്ഷണം ആണ്. ആ പരീക്ഷണത്തിന് ആയിരുന്നു ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രം സാക്ഷി ആയത്. ഒടുവിൽ സിനിമ റിലീസ് ചെയ്ത് ആദ്യദിനം മുതൽ പ്രേക്ഷകർ സിനിമയെ നെഞ്ചേറ്റി. സംവിധായകനും അഭിനേതാക്കളും വലിയ തോതിലുള്ള പ്രശംസകൾ സ്വന്തമാക്കി. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഭ്രമയുഗം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ്. ഹൊറർ മിസ്റ്ററി ത്രില്ലറായ ഈ ചിത്രം […]
”പൃഥ്വിരാജിനൊപ്പം പട്ടിണി കിടന്ന ഞാൻ ആശുപത്രിയിലായി”; ജോർദാനിൽ നിന്ന് മടങ്ങിയത് വീൽചെയറിലെന്ന് ബ്ലെസി
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം. ഇതിനോടകം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങളിൽ ഒന്നായി മാറിയ ‘ആടുജീവിതം’ ഏറെ പ്രത്യേകതകളോടെയാണ് തിയേറ്ററുകളിലെത്തുന്നത്. ഭാരം കുറച്ചു കൊണ്ടുള്ള പൃഥ്വിരാജിന്റെ ട്രാൻസ്‌ഫൊമേഷൻ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചർച്ചകളിൽ നിറഞ്ഞത്. 31 കിലോ ഭാരമാണ് പൃഥ്വിരാജ് സിനിമയ്ക്കായി കുറച്ചത്. മാത്രമല്ല, പൃഥ്വിരാജിനൊപ്പം സംവിധായകൻ ബ്ലെസിയും അണിയറപ്രവർത്തകരും കൂടി പട്ടിണി കിടന്നിരുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യത്തെ […]
തിയേറ്റർ ഇളക്കി മറിക്കാൻ രംഗണ്ണ വരുന്നു; ആവേശം റിലീസ് തീയതി പുറത്ത്
ഹിറ്റ് ചിത്രമായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പെരുന്നാൾ- വിഷു റിലീസ് ആയി ഏപ്രിൽ 11 നാണ് ചിത്രം തിയേറ്റുകളിൽ എത്തുക. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാർ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യിൽ പിടിച്ച് നിൽക്കുന്ന ഫഹദ് ഫാസിലിൻറെ രങ്കൻ ആണ് പോസ്റ്ററിൽ. പോസ്റ്ററുകളും പുറത്തിറങ്ങിയ ഗാനവും സൂചിപ്പിക്കുന്നത് ആവേശം ഒരു മുഴുനീള എന്റർടൈനർ ആയിരിക്കുമെന്നാണ്. അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ […]
പോസ്റ്ററുകൾക്ക് നടുവിൽ ഉറക്കം, മമ്മൂട്ടിയുടെ റോളുകൾ കാണാപാഠം; ആരാധികയെ നെഞ്ചോട് ചേർത്ത് മമ്മൂട്ടി
ഇന്നലെ ലോക വനിതാ ദിനമായിരുന്നു. അന്നേ ദിനത്തിൽ നടനും അവതാരകനുമായ പിഷാരടി സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. കാലങ്ങളോളം നേരിൽ കാണാൻ കൊതിച്ച മമ്മൂക്കയെ കണ്ട അമ്മാളു അമ്മയുടെ സന്തോഷമാണ് ഈ വിഡിയോയിൽ. മമ്മൂട്ടിയെ ഒന്ന് നേരിൽ കാണണമെന്ന തന്റെ ആഗ്രഹം ഒരു സ്വകാര്യ ചാനലിൽ അമ്മാളു അമ്മ പറഞ്ഞിരുന്നു. ഇത് വലിയതോതിൽ വൈറലാവുകയും ചെയ്തു. പിന്നാലെ ഇഷ്ടതാരത്തെ നേരിൽ കാണാൻ നടിയും സാമൂഹ്യ പ്രവർത്തകയുമായി സീമ ജി നായരുടെ സഹായത്തോടെ […]
ഇന്ത്യൻ സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയം; ആടുജീവിതം ട്രെയ്ലർ പുറത്ത്
ബ്ലസി- പൃഥിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതത്തിന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിലെ വരാനിരിക്കുന്ന സിനികളിൽ ആടുജീവിതത്തോളം കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ഒരു ചിത്രമില്ല എന്ന് വേണം പറയാൻ. വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച ഒരു നോവലിൻറെ ചലച്ചിത്രാവിഷ്കാരം എന്നതുതന്നെയാണ് അതിന് പ്രധാന കാരണം. ബെന്യാമിന്റെ ആടുജീവിതം വായിച്ച് കരയാത്ത മലയാളികൾ ഉണ്ടാകില്ല. മലയാളികളുടെ പ്രിയ സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാവുമ്പോൾ എ ആർ റഹ്‍മാനും റസൂൽ പൂക്കുട്ടിയും അടക്കമുള്ള പ്രതിഭാധനരും ഒപ്പമുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്തുവിട്ടിരിക്കുകയാണ് […]