”മോഹൻലാലിന്റെ ഹീറോ ഇമേജിന് ചേരുന്ന രീതിയിൽ കഥ മാറ്റി, സിനിമ പരാജയപ്പെട്ടു”: താൻ വിഷാദത്തിലായെന്ന് സിബി മലയിൽ
ദേവദൂതൻ എന്ന സിനിമയിൽ മോഹൻലാലിന് വേണ്ടി തന്റെ കഥ മാറ്റി എഴുതേണ്ടി വന്നുവെന്ന് സംവിധായകൻ സിബി മലയിൽ. ദേവദൂതൻ മികച്ച ചിത്രമാകേണ്ട സിനിമയായിരുന്നുവെന്നും സിനിമ പരാജയപ്പെട്ടതിന് പിന്നാലെ താൻ വിഷദത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ”ഞാൻ മനസിൽ ആദ്യമായി പ്ലാൻ ചെയ്ത ചിത്രം ‘മുത്താരംകുന്ന് പിഒ’ അല്ല. തുടക്കത്തിൽ അത് മറ്റൊരു കഥയായിരുന്നു, ഒടുവിൽ 17 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ ആയി ആ ചിത്രം […]
ആദ്യമായി മോഹൻലാലിനെ വീഴ്ത്തി മമ്മൂട്ടി?: ജനപ്രീതിയിൽ ഇത് ചരിത്ര മാറ്റം
മലയാളത്തിൽ എക്കാലവും കൂടുതൽ ജനപ്രീതിയുള്ള നടൻ മോഹൻലാൽ തന്നെയാണ്. ഈയിടെയായി മമ്മൂട്ടി കൂടുതൽ മികച്ച വേഷങ്ങൾ ചെയ്യുകയും മോഹൻലാലിന് തുടർ പരാജയങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലും ജനപ്രീതിയിൽ മോഹൻലാൽ തന്നെയായിരുന്നു മുന്നിൽ. എന്നാലിപ്പോൾ അതിൽ മാറ്റം വന്നിരിക്കുകയാണ്. മലയാളത്തിലെ ജനപ്രീതി കൂടിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത് ഓർമാക്‌സ് മീഡിയയാണ്. ഒന്നാം സ്ഥാനത്ത് ഇത്തവണ മാറ്റമുണ്ടായിട്ടുണ്ട്. മോഹൻലാൽ ആധിപത്യം പുലർത്തിയിരുന്ന പട്ടികയിൽ ഇത്തവണ പക്ഷേ മമ്മൂട്ടിയാണ് മുന്നിൽ. രണ്ടാം തവണയാണ് മമ്മൂട്ടി മലയാള താരങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത്. […]
യുവ സംവിധായകരെ കൂട്ടുപിടിച്ച് മോഹൻലാൽ; തരുൺ മൂർത്തിക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചു, ഇത് 360ാം സിനിമ
മലയാള സിനിമയുടെ ട്രെൻഡ് മൊത്തത്തിൽ മാറിയിരിക്കുകയാണ്. ഈ ട്രെൻഡിനൊപ്പം അല്ലെങ്കിൽ അതിനൊരു പടി മുന്നിൽ നിൽക്കുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഈയിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം അതിനുള്ള മറുപടിയാണ്. എന്നാൽ സേഫ് സോണിൽ നിന്ന് മാറാതെ പതിവ് പാറ്റേൺ പിന്തുടരുന്ന രീതിയായിരുന്നു മോഹൻലാൽ സ്വീകരിച്ചിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലിറങ്ങിയ മലൈക്കോട്ടൈ വാലിബൻ അതിൽ നിന്നും വിഭിന്നമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ജോണറിൽ തന്നെ വിഭിന്നമായ ഈ ചിത്രം പതിവ് മോഹൻലാൽ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഇപ്പോഴിതാ നവ […]
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന് അന്ന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചു, ഇന്ന് എന്ത് പറ്റി?; ഓളവും തീരവും വൈകുന്നതിനെക്കുറിച്ച് ഹരീഷ് പേരടി
മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ എത്തിയതോടെ മലയാള സിനിമയുടെ സീൻ മാറുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് പ്രിയത കൂടി ഇവിടെ. എന്നാൽ ഇതിനിടെ ചർച്ചകളിൽ നിറയുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ചിത്രീകരിച്ച മറ്റൊരു സിനിമയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എവിടെ എന്ന ചോദ്യമാണ് സൈബർ ലോകത്തെ ചർച്ചകളിൽ ഇടം നേടുന്നത്. എംടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി 10 സംവിധായകർ ഒരുക്കിയ ആന്തോളജി ചിത്രത്തിലെ […]
നായികമാരിൽ ഒന്നാമത് ഇവരാണ്, സജീവമല്ലാതിരുന്നിട്ടും മുൻനിരയിൽ ഇടം നേടി ഈ നടിയും
മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള നായികമാരുടെ പട്ടിക പുറത്ത്. ഓർമാക്സ് മീഡിയയാണ് ഈ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെ നിരന്തരം റിലീസുകളുണ്ടായിട്ടില്ലെങ്കിലും പ്രിയ താരമായി മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന മഞ്‍ജു വാര്യരാണ് ഫെബ്രുവരി മാസത്തിലും ഒന്നാമത്. മഞ്‍ജു വാര്യരെ മറികടക്കാൻ മറ്റൊരു താരത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. മഞ്ജു വാര്യർ നായികയായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മിസ്റ്റർ എക്സ്, വേട്ടൈയ്യൻ എന്നീ സിനിമകൾക്ക് പുറമേ എമ്പുരാൻ, വിടുതലൈ പാർട് ടു തുടങ്ങിയവയിലും മഞ്‍ജു വാര്യർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. […]
തമിഴ്നാട്ടിൽ നിന്ന് 50 കോടി വാരി മഞ്ഞുമ്മൽ ബോയ്സ്; ഇതുവരെ നേടിയത് 200 കോടി
സൂപ്പർ താരങ്ങളില്ലാതെ റിലീസ് ചെയ്ത മലയാള സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. എന്നാൽ ചരിത്ര വിജയമാണ് ഈ ചിത്രം ബോക്സ് ഓഫിസിൽ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്ന് കോടികൾ നേടിയ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിലും പണംവാരുന്നു. ട്രേഡ് അനിലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നിന്നും 50 കോടി രൂപ മഞ്ഞുമ്മൽ നേടി കഴിഞ്ഞു. ആദ്യമായി ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ നിന്ന് 50 കോടി നേടുന്നു എന്ന ഖ്യാതിയും ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രത്തിനുണ്ട്. ഫെബ്രുവരി 22ന് ആയിരുന്നു […]
”ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് ലാലേട്ടൻ പറഞ്ഞു, ഞാൻ സമ്മതിച്ചില്ല”; ഗുണകേവിലെ അപകടം പിടിച്ച അനുഭവം വെളിപ്പെത്തി അനന്യ
ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്സ് ചിത്രീകരിച്ച കൊടൈക്കനാലിലെ ഗുണ കേവിലാണ് വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രം എം പദ്മകുമാറിന്റെ സംവിധാനത്തിൽ ചിത്രീകരിച്ചത്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച അനന്യയെ ഗുണ കേവിലുള്ള അപകടകരമായ പാറക്കെട്ടുകൾക്കിടയിൽ തൂക്കിയിട്ട് വില്ലൻ വിലപേശുന്ന ഒരു രംഗം ചിത്രീകരിച്ചിട്ടുണ്ട്. ഈ ക്ളൈമാക്സ് സീനിനെക്കുറിച്ച് മോഹൻലാലും സംവിധായകൻ പദ്മകുമാറും ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ സാഹസിക രംഗത്തിൽ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടി അനന്യ. ആ ക്ളൈമാക്സ് രംഗത്തിൽ […]
റിലീസ് ദിവസം തമിഴ്നാട്ടിൽ നിന്ന് വൻ കളക്ഷൻ നേടി പ്രേമലു; തമിഴ് ഓപ്പണിങ് കളക്ഷൻ റിപ്പോർട്ട് പുറത്ത്
സിനിമകൾ തിയറ്റർ റിലീസിൻറെ ഒരു മാസത്തിനിപ്പുറവും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് ഇന്ന് അപൂർവ്വമാണ്. എന്നാൽ 2024ൽ മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങൾ മിക്കതും ഹിറ്റാവുകയാണ്. പ്രേമലുവിൻറെ കാര്യത്തിലും അതാണ് സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ന് എത്തിയ ചിത്രം ആദ്യദിനം തന്നെ മികച്ച പ്രേക്ഷകപ്രതികരണം നേടി കൊള്ളാവുന്ന ഓപണിംഗ് കളക്ഷനോടെ ആരംഭിച്ചതാണ്. തരംഗമായതിന് പിന്നാലെ ഹൈദരാബാദ് പശ്ചാത്തലമാക്കുന്ന ചിത്രത്തിൻറെ തെലുങ്ക് പതിപ്പ് കഴിഞ്ഞ വാരം റിലീസ് ചെയ്തിരുന്നു. മഞ്ഞുമ്മൽ ബോയ്സ് വൻ വിജയം നേടിയതിൻറെ ചുവട് പിടിച്ച് പ്രേമലുവിൻറെ തമിഴ് പതിപ്പ് […]
”പൃഥ്വിയുടേത് നോക്കുമ്പോൾ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല”: അഭിനന്ദനങ്ങളുമായി മോഹൻലാൽ
പ്രേക്ഷകർ ഏറെ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ചിത്രത്തിന് പ്രശംസകൾ ലഭിക്കുകയാണ്. ഇതിനിടെ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ അഭിനന്ദിച്ച് മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനെ കുറിച്ച് താരം സംസാരിച്ചത്. പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ ബ്ലെസിയുടെ തന്നെ തന്മാത്രയിൽ താൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. ”പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ നഗ്നനായി അഭിനയിച്ചതും […]
നിങ്ങൾക്ക് നന്ദി പറഞ്ഞത് സാക്ഷാൽ മമ്മൂട്ടി തന്നെ, സംശയം വേണ്ട…
ഫോൺപേയോ ജിപേയോ അങ്ങനെ ഏതെങ്കിലും യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണമടച്ച ശേഷം കേൾക്കുന്ന മെസേജിലെ ശബ്ദം ചിരപരിചിതമായി തോന്നിയോ? മമ്മൂട്ടിയുടേതു പോലെ തോന്നിയോ? തോന്നൽ അല്ല, അടച്ച തുകയും അതിനു നന്ദിയും പറഞ്ഞത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയുമായി സഹകരിച്ച് സ്മാർട്ട്സ്പീക്കറുകളിൽ ആദ്യത്തെ സെലിബ്രിറ്റി വോയ്സ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് ഫോൺപേയാണ്. ഈ പുതിയ ഫീച്ചർ ഇന്ത്യയിലുടനീളം ലഭ്യമാക്കിക്കഴിഞ്ഞു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മമ്മൂട്ടിയുടെ ശബ്ദം ഉപയോഗിച്ചിരിക്കുന്നത്. ഹിന്ദിയിൽ അമിതാഭ് ബച്ചൻറെ ശബ്ദവും ഉപയോഗിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മമ്മൂട്ടിയെ കൂടാതെ ബച്ചൻറെ ശബ്ദവും […]