”ഞങ്ങൾ ഓസ്കാർ നേടിയാൽ അത് അത്ഭുതമാകും”; ആടുജീവിതത്തിന് ഓസ്കാർ ലഭിക്കണമെന്ന് പൃഥ്വിരാജ്
ബ്ലസ്സി – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി മലയാള ചലച്ചിത്രലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ആടുജീവിതം സിനിമയ്ക്ക് ഓസ്‌കർ ലഭിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരിക്കുകയാണ് നടൻ പൃഥ്വിരാജ്. അടുത്ത വർഷത്തെ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഈ ചിത്രമാണെങ്കിൽ തങ്ങൾക്ക് കൂടുതൽ സന്തോഷമാകും എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭുമുഖത്തിലാണ് നടൻ മനസ് തുറന്നത്. ”ഈ സിനിമ അന്താരാഷ്ട്രതലത്തിൽ സഞ്ചരിക്കണമെന്ന് ഞങ്ങൾ എപ്പോഴും ആഗ്രഹിച്ചിരുന്നു. അടുത്ത വർഷത്തെ അക്കാദമി അവാർഡിനുള്ള […]
”മോളെ സത്യഭാമേ.. ഞങ്ങൾക്ക് ‘കാക്കയുടെ നിറമുള്ള’ മോഹിനിയാട്ടം മതി.. രാമകൃഷ്ണനോടും ഒരു അഭ്യർത്ഥന”: തുറന്നടിച്ച് ഹരീഷ് പേരടി
നടൻ കലഭാവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഞങ്ങൾക്ക് കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്ന് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഹരീഷ് പേരടി തന്റെ അഭിപ്രായം പങ്കുവെച്ചത്. ”മോളെ സത്യഭാമേ.. ഞങ്ങൾക്ക് നീ പറഞ്ഞ ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി… രാമകൃഷ്ണനോടും ഒരു അഭ്യർഥന. ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലയ്ക്ക് മുഖത്തും ശരീരത്തിലും വെള്ള […]
ഹിറ്റൊരുക്കുന്ന നാല് തിരക്കഥാകൃത്തുകൾ, ക്യാമറ ആഷിഖ് അബു; റൈഫിൾ ക്ലബ്ബിൽ പൊടി പാറിക്കാൻ വാണി വിശ്വനാഥും
ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ‘റൈഫിൾ ക്ലബ്ബ്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇന്നലെ മുതൽ മുണ്ടക്കയത്ത് വെച്ചാണ് ചിത്രീകരണം തുടങ്ങിയത്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് റൈഫിൾ ക്ലബ്ബിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘മായാനദി’ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ നിർമ്മിക്കുന്ന ചിത്രം […]
കാത്തിരിപ്പുകൾക്ക് വിരാമം, ഭ്രമയുഗത്തിലെ ആ വീഡിയോ സോങ്ങ് എത്തി…
മലയാള സിനിമയിൽ നവതരംഗം സൃഷ്ടിക്കുകയാണ് രാഹുൽ സദാശിവൻ – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭ്രമയുഗം എന്ന സിനിമ. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങിയ ഈ ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങിയതാണ് പുതിയ വിശേഷം. പൂമണി മാളിക എന്ന് തുടങ്ങുന്ന ശ്രദ്ധേയ ഗാനത്തിൻറെ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. അമ്മു മരിയ അലക്സ് എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ക്രിസ്റ്റോ സേവ്യർ ആണ്. അർജുൻ അശോകന്റെ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമൺ പോറ്റിയുടെ ആവശ്യപ്രകാരം ആലപിക്കുന്ന പ്രകാരമാണ് ചിത്രത്തിൽ […]
”ആ സീനിൽ മമ്മൂക്ക ശെരിക്കും സിദ്ധാർത്ഥിന്റെ മുഖത്ത് തുപ്പിയതാ, ഒറ്റ ടേക്കിൽ ചെയ്ത് തീർത്തു”; മമ്മൂട്ടി
അൻപത് കോടി ക്ലബിൽ കയറുന്ന ആദ്യ ബ്ലാക്ക് ആന്റ് വൈറ്റ്- ഹൊറർ ചിത്രമാണ് ഭ്രമയുഗം. ‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രം ഇതുകൊണ്ട് മാത്രമല്ല പല കാരണങ്ങൾക്കൊണ്ടും വ്യത്യസ്തമാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമയാണ് ഭ്രമയുഗം എന്നാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ഭ്രമയുഗത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും […]
മമ്മൂട്ടിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു; മഹേഷ് നാരായണൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
മമ്മൂട്ടി- മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് മുതൽ സിനിമാ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. വലിയ ബഡ്ജറ്റിൽ കഥ പറയുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉൾപ്പടെ വമ്പൻ താരനിര ഭാഗമാകുമെന്ന വാർത്തകളുണ്ട്. ആ താരനിരയിലേക്ക് സുരേഷ് ഗോപിയുടെ പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടിയും സുരേഷ് ഗോപിയും വളരെ കാലത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ടാകും ഈ ചിത്രത്തിന്. […]
ഫഹദ് ഫാസിലും രാജമൗലിയും ഒന്നിക്കുന്നു; ഒരു ദിവസം രണ്ട് ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
തെന്നിന്ത്യയിലെ സൂപ്പർ താരം എസ്. എസ് രാജമൗലിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. ഒറ്റ ദിവസം തന്നെ ഫഹദിനെ നായകനാക്കി രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും അവതരിപ്പിക്കുന്നത് രാജമൗലിയാണ്. ഫഹദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകരും മലയാളി ആരാധകരും ഫഹദിന്റെ തെലുങ്ക് ചിത്രത്തിന് വേണ്ടി ഒരേ പോലെ ആവേശത്തിലാണ്. ഓക്സിജൻ, ഡോൻഡ് ട്രബിൾ ദി ട്രബിൾ എന്നീ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് ഒരേ ദിവസം ഇറങ്ങിയത്. യഥാർത്ഥ […]
ജയറാമും മമ്മൂട്ടിയും ഒന്നിച്ച് ഒടിടിയിൽ, ഓസ്ലർ ഇനി ഡിസ്നി പ്ലസ്സിൽ കാണാം
ജയറാം – മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ ഓസ്ലർ എന്ന ചിത്രത്തിന് മലയാള സിനിമയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ വർഷം ആദ്യം മലയാള സിനിമയിൽ ആദ്യത്തെ ഹിറ്റായിരുന്നു ഈ ചിത്രം. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അതിഥി വേഷം ഏറെ കൈയ്യടി നേടിയിരുന്നു. പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടാൻ കഴിഞ്ഞു. ഇപ്പോഴിതാ ഓസ്‍ലർ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. മാർച്ച് 20നാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. അർദ്ധരാത്രി മുതലാണ് […]
മറ്റൊരു ചിത്രവുമായി സാമ്യത..! ആടുജീവിതം കോപ്പിയാണോ?: മറുപടി നൽകി പൃഥ്വിരാജ്
പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുകെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രവുമായിരിക്കും ഇത്. യഥാർത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. എന്നാൽ ആടുജീവിതം മറ്റ് ചിത്രങ്ങളുടെ കോപ്പി ആണെന്നാണ് ഇപ്പോൾ ചിലയിടത്ത് നിന്നും ഉയർന്നു വരുന്ന ആരോപണം. ഡെന്നിസ് വില്ലെനെവ് സംവിധാനം ചെയ്ത ‘ഡ്യൂൺ പാർട്ട് 1&2’, ധനുഷ് ചിത്രം ‘മരിയാൻ’ തുടങ്ങീ ചിത്രങ്ങളുമായി ആടുജീവിതത്തിന് സാമ്യമുണ്ടെന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നതോടു കൂടി ഉയർന്നുവരുന്ന ചോദ്യങ്ങൾ. […]
”ഇപ്പോൾ മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടി”; സിബി മലയിൽ
മലയാളികൾക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ മികച്ച സിനിമകളെല്ലാം സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ വർക്കുകൾ മലയാളികൾ അക്ഷരാർത്ഥത്തിൽ മിസ് ചെയ്യുന്നുണ്ട്. ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ചും മമ്മൂട്ടിയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് ഇപ്പോൾ മമ്മൂട്ടിയാണെന്നാണ് സിബി മലയിൽ […]