തിയേറ്റർ ഒഴിയാനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്; ഇനി ഒടിടിയിൽ, റിലീസ് തിയതി പുറത്ത്
മലയാളത്തിലും തമിഴ് നാട്ടിലും ഒരേ പോലെ തരംഗമായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൂടാതെ സോഷ്യൽ മീഡിയ റീൽസുകളിലും മഞ്ഞുമ്മൽ തരംഗമാണ്. ‘കുതന്ത്രം’ എന്ന ഗാനത്തിനൊപ്പം സുഭാഷിനെ രക്ഷിക്കുന്ന വീഡിയോയുടെ വൈറൽ റീൽസ് വരെ ഇൻസ്റ്റഗ്രാമിൽ എത്തുന്നുണ്ട്. ഒരുപാട് ഗ്രാഫിക് വിഷ്വൽസും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി പുറത്തെത്തിയിരിക്കുകയാണ്. ചിത്രം ഏപ്രിൽ 5ന് ആണ് ഒ.ടി.ടിയിൽ എത്തുക. ഏപ്രിൽ 5 മുതൽ മഞ്ഞുമ്മൽ ബോയ്‌സ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. 200 […]
സിൽക്ക് സ്മിതയെ വിവാഹം കഴിച്ച പുരുഷൻ ഞാനാണ്, ഒരുപാട് സ്വപ്നം കണ്ടിട്ടുള്ള സ്ത്രീയായിരുന്നു അവർ; ഷൂട്ട് കഴിഞ്ഞപ്പോൾ നന്ദി പറഞ്ഞു
എൺപതുകളിലെയും തൊണ്ണൂറുകളിലെയും യുവാക്കളുടെ ഹരമായി മാറിയ നടിയായിരുന്നു സിൽക്ക് സ്മിത. സിനിമാ പ്രേമികൾക്ക് ഇവരെ ഒരിക്കലും മറക്കാൻ കഴിയില്ല. ഇപ്പോൾ സ്മിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ മധുപാൽ. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്ന സ്ത്രീയായിരുന്നു സിൽക്ക് സ്മിതയെന്നും വിവാഹം, കുടുംബം, കുട്ടികൾ എന്നിവയെക്കുറിച്ചെല്ലാം അവർക്ക് ആഗ്രഹങ്ങൾ ഉണ്ടായിരുന്നുവെന്നും മധുപാൽ പറയുന്നു. ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയായിരുന്നു അവർ. കൊച്ചുകുട്ടിയെപ്പോലെ വിവാഹത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മക്കളെ കുറിച്ച് ഒക്കെ സ്വപ്‌നം കണ്ട സ്ത്രീയായിരുന്നു. അതെല്ലാം എന്നോട് പറയുകയും ചെയ്യുമായിരുന്നു. […]
”സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; മറ്റൊന്ന് ഏറ്റുപോയതിനാൽ പരിപാടിയിൽ നിന്നൊഴിഞ്ഞു”; ആർഎൽവി രാമകൃഷ്ണൻ
നർത്തികിയായ കലാമണ്ഡലം സത്യഭാമ കലാഭവൻ മണിയുടെ അനിയനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. സത്യഭാമയുടെ വ്യക്തി അധിഷേപ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തിയത്. സുരേഷ് ഗോപിയും അധിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ സുരേഷ് ഗോപിയുടെ കുടുംബ ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാൻ രാമകൃഷ്ണനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ ആർഎൽവി രാമകൃഷ്ണൻ ആ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. ഇപ്പോൾ എന്തുകൊണ്ടാണ് സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ചതെന്ന് വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആർഎൽവി രാമകൃഷ്ണൻ. താൻ സുരേഷ് […]
2018നെ പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്സ്; വിദേശത്തെ ഏറ്റവും വലിയ മലയാളം ഹിറ്റ് ചിത്രം
2024 മലയാള സിനിമയുടെ സുവർണ്ണകാലമാണ്. 2024 ഫെബ്രുവരി മാസത്തിൽ ഇന്ത്യൻ സിനിമ ഏറ്റവും ശ്രദ്ധിച്ചത് മോളിവുഡിനെയാണ്. അടുത്തടുത്ത് തിയറ്ററുകളിലെത്തിയ നാല് ചിത്രങ്ങൾ- അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നിവ മികച്ച വിജയം നേടിയതാണ് അതിന് കാരണം. ഇതിൽ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നേടിയത് മലയാളം ഇതുവരെ സ്വപ്നം പോലും കാണാതിരുന്ന തരം വിജയമാണ്. പ്രേമലു തെലുങ്ക് സംസ്ഥാനങ്ങളിലും കളക്ഷൻ റെക്കോർഡ് ഇട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം മഞ്ഞുമ്മൽ ബോയ്സ് ഒരു പുതിയ ബോക്സ് […]
ആടുജീവിതത്തിന് പ്രദർശനാനുമതി നിഷേധിച്ച് ഗൾഫ് രാജ്യങ്ങൾ: യുഎഇയിൽ മാത്രം മലയാളം പതിപ്പ് പ്രദർശിപ്പിക്കാം
ബ്ലസ്സിയുടെ ‘ആടുജീവിതം’ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ പ്രദർശാനാനുമതിയില്ല. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രമേ സിനിമയ്ക്ക് പ്രദർശാനാനുമതി നൽകിയിട്ടുള്ളു. വിവിധ ഇന്ത്യൻ ഭാഷകളിൽ ആടുജീവിതം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ മലയാളം പതിപ്പ് മാത്രമാണ് യുഎഇയിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. നൂൺഷോയോട് കൂടിയാണ് യുഎഇയിൽ എല്ലായിടത്തും പ്രദർശനം ആരംഭിക്കുക. ജനപ്രിയമായ ബെന്യാമിന്റെ ബഹ്‌റൈനിൽ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിൻ നജീബിൽ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008ൽ നോവലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളിൽ പുസ്തകം വിവർത്തനം ചെയ്ത നോവൽ […]
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു; ഹലോ മമ്മി ചിത്രീകരണം പൂർത്തിയായി
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്ന ഹലോ മമ്മി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഫാന്റസി കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സാൻജോ ജോസഫ് ആണ്. ഫാലിമി എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് സാൻജോ. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കിക്കാണുന്നത്. പ്രവീൺ കുമാറാണ് ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. ദി ഫാമിലി മാൻ അടക്കമുള്ള സിരീസുകളിലൂടെ ശ്രദ്ധയാകർഷിച്ച നടൻ സണ്ണി ഹിന്ദുജയും […]
രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു; വീണ്ടുമൊരു ഓഫ് ബീറ്റ് ചിത്രമോ?
മെഗാസ്റ്റാർ മമ്മൂട്ടിയും രത്തീന പി.ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ഒരു ഓഫ് ബീറ്റ് ചിത്രത്തിനു വേണ്ടി തന്നെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. അടുത്ത വർഷമാകും റിലീസ്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. മമ്മൂട്ടി ഗ്രേ ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് രത്തീന. മമ്മൂട്ടിയും രത്തീനയും ആദ്യമായി ഒന്നിച്ച പുഴു സോണി ലിവിലൂടെ ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. ശക്തമായ ജാതി രാഷ്ട്രീയം സംസാരിക്കുന്ന ചിത്രത്തിൽ നെഗറ്റീവ് […]
” നല്ല വെളുത്ത സുന്ദരിക്കുട്ടി”, “ഒരു കറുത്ത് തടിച്ച സാധനം ”: സത്യഭാമയുടെ അതിനീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമ്മപ്പെടുത്തലാണെന്ന് സിതാര കൃഷ്ണകുമാർ
ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതീയ- വംശീയ അധിക്ഷേപത്തിൽ പ്രതിഷേധം കനക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വളരെ മോശമായ ഭാഷയിലാണ് സത്യഭാമ സംസാരിച്ചത്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവരാണ് പ്രതിഷേധവുമായെത്തുന്നത്. ഇതിന് പുറമെ കലാമണ്ഡലവുമായി സത്യഭാമയ്ക്ക് യാതൊരു ബന്ധമില്ലെന്ന് കലാമണ്ഡലം വാർത്താകുറിപ്പിറക്കുകയും ചെയ്തിരുന്നു. കലാ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായും, സത്യഭാമക്കെതിരെ വിമർശനങ്ങളുമായും എത്തിയത്. ശ്രീകുമാരൻ തമ്പി, വിനീത്, മേതിൽ ദേവിക, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ […]
മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ഉടൻ പ്രതീക്ഷിക്കാം: ഡിനോ ഡെന്നിസ് ചിത്രം ബസൂക്ക പായ്ക്കപ്പ് ആയി
മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ് ആയി. സിനിമയുെട ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അണിയറക്കാർ ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 23ന് ആയിരുന്നു ബസൂക്കയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലർ ചിത്രമാണ് ‘ബസൂക്ക’. കഥയിലും അവതരണത്തിലും തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേക്കു നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് […]
ആർസി 16ൽ രാംചരണിനൊപ്പം പെപ്പെയും; തെലുങ്കിലേക്ക് പുതിയ ചുവടുവയ്പ്പ്
എണ്ണത്തിൽ കുറവാണെങ്കിലും ചെയ്ത സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച് കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ യുവതാരമാണ് പെപ്പെ എന്ന ആന്റണി വർഗീസ്. അങ്കമാലി ഡയറീസ് മുതൽ ആർഡിഎക്സ് വരെയുള്ള സിനിമകളിലെ നടന്റെ ആക്ഷൻ രംഗങ്ങൾക്ക് പോലും ഫാൻ ബേസുണ്ട്. ഇപ്പോഴിതാ നടൻ തെലുങ്കിലേക്ക് ചുവടുവയ്ക്കുകയാണ്. രാം ചരൺ നായകനാകുന്ന ആർസി 16 എന്ന ചിത്രത്തിലൂടെയാകും ആന്റണി വർഗീസിന്റെ തെലുങ്ക് അരങ്ങേറ്റം. സിനിമയുടെ അണിയറപ്രവർത്തകർ ആന്റണി വർഗീസിനെ സമീപിച്ചതായും സിനിമയിലെ സുപ്രധാന കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നും […]