“പരീക്ഷണം പോലെ എടുത്ത ചിത്രം; മോഹൻലാൽ ഇനിയൊരിക്കലും ഇങ്ങനെയൊരു ചിത്രം ചെയ്യാൻ ഇടയില്ല”: ഷാജി കൈലാസ്
നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായ സംവിധായകനാണ് ഷാജി കൈലാസ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ മുൻനിര താരങ്ങളെ അണിനിരത്തി ഷാജി കൈലാസ് പുറത്തിറക്കിയ ചിത്രങ്ങളൊക്കെ തീയറ്ററുകളിൽ വിജയം ആയിരുന്നു. നരസിംഹം, വല്യേട്ടൻ എന്നിവ അക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. 12 വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് എലോൺ. വളരെയധികം പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രം തീയറ്ററുകളിൽ വൻ പരാജയം ആയിരുന്നു നേരിട്ടത്. നിരവധി […]
‘സാധാ ഒരു രംഗത്തെ പോലും മാസായി ചെയ്യാൻ അസാമാന്യ കഴിവുള്ള വ്യക്തി’; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഷാജി കൈലാസിനെ കുറിച്ച് കുറിപ്പ്
ഓരോ ദിവസവും വ്യത്യസ്ത കഥ ഗതിയിലുള്ള നിരവധി ചിത്രങ്ങൾ മലയാള സിനിമയിൽ ഉടലെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമ ആസ്വാദകർക്കായി നിരവധി ഫാൻസ് പേജുകളും നിരൂപണ പേജുകളും അതുപോലെ റിവ്യൂ പേജുകളും ഒക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ സജീവമാണ്. ഇപ്പോൾ 2019 ൽ ആരംഭിച്ച് ഇന്നുവരെ സജീവമായി നിലനിൽക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് സിനി ഫൈൽ. ഇപ്പോൾ ഈ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് […]
“ആ നിരൂപണത്തിന് പിന്നാലെ ഉണ്ണിമുകുന്ദൻ ഫോണിൽ വിളിച്ച് ദേഷ്യത്തിൽ ബഹളം വെച്ചു”: ഉണ്ണി വ്ലോഗ്സ്
മാളികപ്പുറം എന്ന ഒരൊറ്റ ചിത്രം റിലീസ് ആയതോടെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിൽ ഒരുപോലെ നിറയുന്ന പേരാണ് ഉണ്ണിമുകുന്ദൻ. ചിത്രത്തിനെ ചുറ്റിപ്പറ്റിയുള്ള സംസാരങ്ങൾ അതിര് കടന്നപ്പോൾ പല ഘട്ടത്തിലും ഉണ്ണിമുകൻ നിരൂപകരോട് കടുപ്പമേറിയ ഭാഷയിൽ പോലും സംസാരിക്കുകയുണ്ടായി. പിന്നീട് താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് അഭിപ്രായങ്ങളും മാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു. ഇപ്പോൾ അതിൽ മലയാളത്തിലെ പ്രമുഖ സിനിമ നിരൂപകരിൽ ഒരാളായ ഉണ്ണി വ്ലോഗ്സിന്റെ അഭിപ്രായവും ആളുകൾ ഏറ്റെടുക്കുകയാണ്. മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ തുടർച്ച എന്നവണ്ണം ഉണ്ണി […]
“പ്രിയദർശൻ മരയ്ക്കാർ പോലൊരു സിനിമ ചെയ്യേണ്ടിയിരുന്നില്ല” : സത്യൻ അന്തിക്കാട്
പ്രശസ്തരായ ആളുകളുടെ വാക്കുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ചർച്ചയാവാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് സംവിധായകനായ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ആണ്. മലയാള സിനിമാ ലോകത്തിന് കുടുംബ ചിത്രങ്ങൾക്ക് പുതിയ വഴിത്തിരിവ് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. ഇപ്പോൾ അദ്ദേഹം പറഞ്ഞിരിക്കുന്നത് സോഷ്യൽ മീഡിയയെ ഒരിക്കലും നിയന്ത്രിക്കാൻ കഴിയില്ല എന്നാണ്. സ്വന്തം ആയി പലരും സോഷ്യൽ മീഡിയ ഉപയോഗിക്കുകയാണ് അതേ സമയം കുറേപേർ ചേർന്ന് ഒരാളെ ആക്രമിക്കുന്ന കാഴ്ചയാണ് പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ കാണാറുള്ളത്. […]
ബിലാലിന്റെ തിരക്കഥ അവസാന ഘട്ടത്തിൽ, അമൽ നീരദ് ഉടൻ മമ്മൂട്ടിയെ കാണും
മലയാളികൾ ഒന്നടങ്കം ഹൃദയം കൊണ്ട് ഏറ്റെടുത്ത കൂട്ടു കെട്ടാണ് മമ്മൂട്ടി അമൽ നീരദ്. ഇവരുടെ കൂട്ടു കെട്ടിലൊരുങ്ങിയ ബിഗ് ബി എന്ന ചിത്രം സിനിമ സ്നേഹികളുടെ എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളിലൊന്നാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗം ബിലാൽ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എപ്പോഴാണ് ബിഗ്ബിയുടെ രണ്ടാം ഭാഗം എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. എപ്പോഴും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആണ് അമൽ നീരദിന്റെയും മമ്മൂട്ടിയുടെയും ആരാധകർ ചോദിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കി സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു […]
“ചരിത്ര സിനിമയെടുത്ത് ദേഹം പൊള്ളിയ ആളാണ് ഞാൻ , ഇനിയത് ഞാൻ ചെയ്യില്ല “: പ്രിയദര്‍ശന്‍
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ സംവിധായകനാണ് പ്രിയദർശൻ. തന്റെ ചിത്രങ്ങളിൽ എല്ലാം വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രിയദർശൻ ഏറ്റവും ഒടുവിൽ മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇപ്പോഴിതാ ഇനി താൻ ചരിത്ര സിനിമകൾ ചെയ്യാൻ ഇല്ല എന്ന് തുറന്നു പറയുകയാണ് പ്രിയദർശൻ. ചരിത്രം എടുത്ത് കൈ പൊള്ളിയ ഒരു സംവിധായകൻ ആണ് താനെന്നും ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ടെന്നും പ്രിയദർശൻ പറഞ്ഞു. മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു പ്രിയദർശൻ. ചരിത്രം […]
താൻ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബിനു അടിമാലി
സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ഏവർക്കും സുപരിചിതനായി മാറിയോ താരമാണ് ബിനു അടിമാലി . നിരവധി സ്റ്റേജ് ഷോകളിലൂടെയും ടിവി ഷോകളിലൂടെയും ബിനു അടിമാലി എന്ന ഹാസ്യ കലാകാരന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെയാണ് വിനു അടിമാലിയെ കൂടുതൽ ആളുകളും ശ്രദ്ധിച്ചു തുടങ്ങിയത്. ഈ പരിപാടിയിലെ സ്കിറ്റുകളിലൂടെയും വേറിട്ട പ്രകടനത്തിലൂടെയും സിനിമകളിലും അവസരങ്ങൾ താരത്തെ തേടിയെത്തി. ഇപ്പോഴിതാ താൻ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിനു. ഒരു ദിവസം […]
“നർകോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്”; കേരള സർക്കാരിന് മുന്നറിയിപ്പുമായി മുരളി ഗോപി
മലയാള സിനിമ രംഗത്ത് എന്നത് പോലെ തന്നെ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയ്ക്ക് അച്ഛൻറെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് കടന്നുവരുവാനും തന്റേതായ സ്ഥാനം ഉറപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട്. രസികൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മുരളി ഗോപി ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിക്കുകയും പ്രധാന വില്ലൻ വേഷം അവതരിപ്പിക്കുകയും ചെയ്തു.ചാഞ്ഞകൊമ്പിലെ എന്ന ഇതിലെ ഒരു ഗാനവും താരം ആലപിക്കുക ഉണ്ടായി. കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻറെ ചെറുകഥകളുടെ സമാഹാരം […]
ഭാവനയ്‌ക്ക് ആശംസയുമായി തൊഴിൽമന്ത്രി; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്
മലയാള ചലച്ചിത്ര ലോകത്ത് നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന താരമായിരുന്നു ഭാവന. മറ്റു ഭാഷകളിൽ സജീവമായ താരം തന്റെ വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് മലയാള ചലച്ചിത്ര ലോകത്തിൽ നിന്നും പൂർണമായും താരം വിട്ടു നിൽക്കുകയായിരുന്നു. ഇനി എന്നാണ് മലയാള സിനിമ ലോകത്തേക്ക് താരം തിരിച്ചെത്തുന്നത് എന്നറിയാൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ “ന്റിക്കക്കാർക്കൊരു പ്രേമേണ്ടർന്നു” എന്ന ചിത്രം ഈ മാസം 17ന് തീയേറ്ററിൽ എത്തുകയാണ്. ഭാവനക്കൊപ്പം ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ […]
ദുല്‍ഖര്‍ എവരെയും സഹായിക്കുന്ന ആളാണ് , ഒരിക്കലും അയാളെ കുറിച്ച് അങ്ങനെയൊന്നും എഴുതരുത്: സൈജു കുറുപ്പ്
സിനിമ മേഖലയിൽ താരങ്ങൾ തമ്മിൽ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കെതിരെ മോശം കമെന്റ് ഉണ്ടാകുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് പല താരങ്ങളും രംഗത്ത് എത്താറുമുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദുല്‍ഖര്‍ സൽമാന്റെ ഏറ്റവും പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ വന്ന വിമര്‍ശനത്തോട് പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സൈജു കുറുപ്പ്. ദുല്‍ഖര്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നാണ് സൈജു കുറുപ്പിന്റെ പ്രതികരണം. […]