കാത്തിരിപ്പിന് വിരാമം വെള്ളരിപ്പട്ടണത്തിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ടു
മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമായ ‘വെള്ളരി പട്ടണം’ തിയേറ്ററിൽ എത്തുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മാർച്ച് 24ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു എന്ന വാർത്തയാണ് ആരാധകർക്ക് ഇപ്പോൾ അറിയാൻ കഴിയുന്നത്. മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിൽ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും , സംവിധായകന്‍ മഹേഷ് വെട്ടിയാറും ചേർന്നാണ്. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയത്. പൊളിറ്റിക്കൽ […]
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി, ചിത്രീകരണം ഉടൻ
മലയാളത്തിന്റെ അഭിമാനം നടൻ എന്നറിയപ്പെടുന്ന താരമാണ് മോഹൻലാൽ അതുല്യപ്രതിഭയായ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് മോഹൻലാൽ കാരണം ഭാഷ ഏതായാലും തന്റെ അഭിനയ സിദ്ധി കൊണ്ട് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് എന്നും മോഹൻലാൽ കാഴ്ച വച്ചിട്ടുള്ളത്. ഒരു നടൻ എന്ന നിലയിൽ അഭിനയത്തിന്റെ എല്ലാ മേഖലകളും കീഴടക്കിയ മോഹൻലാലിന്റെ പാൻ ഇന്ത്യ ചിത്രത്തിന്റെ അപ്ഡേഷനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥയുമായി എത്തുന്ന മോഹൻലാലിന്റെ […]
“വിവാഹത്തിന് അവർ സമ്മതിച്ചത് കൊണ്ട് ഞാൻ അദ്ദേഹത്തെ തേച്ചില്ല” : നിത്യ ദാസ് മനസ്സ് തുറക്കുന്നു
വീട്ടുകാരുടെ ഇഷ്ടത്തോടെ അല്ലാതെ നടക്കുന്ന വിവാഹത്തിന് സന്തോഷം കിട്ടില്ലെന്ന് പറയുകയാണ് നിത്യ ദാസ്. തന്റെ പ്രണയവിവഹമായിരുന്നു എന്നാൽ തുടക്കത്തിൽ വീട്ടുകാർക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. അവർ സമ്മതിച്ചില്ലെങ്കിൽ താൻ ഈ വിവാഹത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുമായിരുന്നു. എന്റെ വീട്ടിൽ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോലും വിവാഹം കഴിച്ചു കൊടുക്കില്ലായിരുന്നു അങ്ങനെയുള്ള സമയത്താണ് വേറെ ആർക്കാലും വേറെ ഭാഷക്കാരുമായ സ്ഥലത്തേക്ക് വിവാഹം കഴിച്ചു അയക്കാൻ താല്പര്യമില്ല എന്ന് വീട്ടുകാർ പറഞ്ഞത് . അത്രയും ദൂരെ അതായത് കാശ്മീർ സ്ഥലത്തേക്ക് വിവാഹം […]
പോസ്റ്ററിൽ രണ്ടു വാച്ചുകൾ ‘ബ്രില്യന്‍സ്’ പങ്കുവെച്ച് റോബിന്‍ രാധാകൃഷ്ണന്‍
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ മത്സരാർത്ഥി യായിരുന്നു ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്‍. ഇതുവരെയുണ്ടായിരുന്ന മലയാളം ബിഗ്ബോസിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ ലഭിച്ച മത്സരാർത്ഥി ഡോക്ടർ റോബിൻ തന്നെയാണ്. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ നായകനും സംവിധായകനുമായി എത്തുന്ന ഏറ്റവുംപുതിയ സിനിമയാണ് ‘രാവണയുദ്ധം’. സിനിമയുടെ പോസ്റ്റര്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പോസ്റ്ററില്‍ റോബിന്‍ രണ്ട് വാച്ച് അണിഞ്ഞിട്ടുണ്ട്. ഇതിനെന്തിനാണെന്ന് ആരാധകർ ആദ്യമേ ചോദിച്ചിരുന്നു ഇതിനുള്ള ഉത്തരം ഇപ്പോൾ റോബിൻ നൽകുകയാണ്. രണ്ടു കൈയിലും വാച്ച് അണിഞ്ഞത് വലിയ അര്‍ത്ഥതലങ്ങളുണ്ടെന്നാണ് റോബിന്‍ […]
കരഞ്ഞുകൊണ്ട് അമ്പിളിച്ചേട്ടനും പൊടിമോളും ഒരേ വേദിയിൽ ; ജഗതി ശ്രീകുമാറിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് ഉർവശി
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട പ്രിയ ജോഡികളാണ് ജഗതിയും ഉര്‍വ്വശിയും. മലയാളിയുടെ സ്വീകരണ മുറികളില്‍ ചിരിയുടെ മാലപ്പടക്കതിന് ഒത്തിരി തവണ തിരി കൊടുത്ത അനേകായിരം കഥാപത്രങ്ങള്‍ക്ക് ഇവർ ജിവന്‍ നല്‍കി. അപകടത്തിനു ശേഷം സിനിമാ മേഖലയിൽ പൂർണ്ണമായും വിട്ടുനിൽക്കുന്ന ജഗതിയുടെ തിരിച്ചു വരവിനായി മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇപ്പോഴിത ജഗതിയെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരം ലുലുമാളിലാണ് ജഗതി എത്തിയത് കൂടെ ഉർവശിയുണ്ട്. ചാള്‍സ് എന്‍റര്‍പ്രൈസസ് എന്ന പുതിയ സിനിമയുടെ ഓഡിയോ […]
“ദൈവത്തിനും സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിക്കും നന്ദി, ചിത്രം ഒരു നാഴികക്കല്ലായിരിക്കും” ; മലൈക്കോട്ടൈ വാലിബനിൽ ഹരികൃഷ്‍ണന്‍ ഗുരുക്കള്‍
മലയാള സിനിമയില്‍ നിന്ന് വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും കൗതുകത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനായി ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ കാസ്റ്റിംഗിനെക്കുറിച്ചോ മറ്റ് അണിയറക്കാരെക്കുറിച്ചോ ഒരു ഔദ്യോഗിക പ്രഖ്യാപനങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ചിത്രത്തിന്‍റെ ഭാഗമാവുന്ന പല താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ചിത്രത്തിലെ സാന്നിധ്യത്തെക്കുറിച്ച് അറിയിച്ചിരുന്നു . ഇപ്പോഴിതാ ചിത്രത്തില്‍ ഭാഗ മാവുന്നതിനെക്കുറിച്ച് മറ്റൊരാള്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിന്‍റെ തനത് […]
കാര്‍പെന്‍റേഴ്സ് ആശാരിമാരല്ല; സംഗീത ലോകത്ത് ശില്പഗോപുരം തീർത്തവർ
ആർ ആർ എന്ന ചിത്രത്തിലെ കീരവാണി സംഗീത സംവിധാനം ചെയ്ത നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാർ ലഭിച്ചു ഈ വേദിയിൽ വച്ച് കീരവാണി പരാമർശിച്ച ‘കാര്‍പെന്‍റേഴ്സ്’; ആരാണെന്നുള്ള ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം എന്നത് ഇപ്പോഴത്തെ അതിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്. സംഗീത ലോകത്ത് മായാത്ത ശില്പഗോപുരം തീർത്തവരാണ് ‘കാര്‍പെന്‍റേഴ്സ്’. സഹോദരങ്ങളായ കരേൻ കാർപെന്‍ററും , റിച്ചാർഡ് കാർപെന്‍ററും ചേർന്ന് രൂപീകരിച്ച ബാൻഡ് ആണ് കാർപെന്റർ. 60 കളിലും 70 കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച […]
മാലിന്യ പ്രശ്‍നം, ആറ് വര്‍ഷം മുൻപ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയ്ക്ക് എഴുതിയ ബ്ലോഗ് വീണ്ടും ചര്‍ച്ചയാകുന്നു
ബ്രഹ്‍മപുരം മാലിന്യ പ്ലാന്റിൽ തീപിടിച്ച വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ അഭിമാനമായ നടൻ മോഹൻലാലിന്റെ പഴയൊരു ബ്ലോഗ് വീണ്ടും ചര്‍ച്ചയാകുകയാണ് . മോഹൻലാല്‍ കേരളം നേരിടുന്ന മാലിന്യ പ്രശ്‍നത്തെ കുറിച്ച് മുൻപ് എഴുതിയ ബ്ലോഗാണ് ആരാധകര്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ പങ്കു വയ്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കത്തിന്റെ രൂപത്തിലായിരുന്നു മോഹൻലാല്‍ നിവേദനം നല്‍കിയത് . ബ്ലോഗ് മോഹൻലാല്‍ അന്ന് യൂട്യൂബിലും പങ്കുവെച്ചിരുന്നു. മോഹൻലാല്‍ ആറ് വര്‍ഷം മുമ്പാണ് തന്റെ ബ്ലോഗില്‍ ഈ കുറിപ്പ് എഴുതിയത് . […]
പുത്തന്‍ മേക്കോവറിൽ ശരവണന്‍; നായകനായുള്ള അടുത്ത ചിത്രത്തിനായി കാത്ത് ആരാധകര്‍
സ്വന്തം സ്ഥാപനത്തിന്‍റെ പരസ്യ ചിത്രങ്ങളിൽ നായകനായി എത്തിയ ശരവണനെ ആസ്വാദകർ ആദ്യമൊക്കെ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. പലര്‍ക്കും അദ്ദേഹം ഒരു ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നെങ്കിലും ശരവണൻ എന്ന ബിസിനസ് മാനെ സംബന്ധിച്ച് കുറഞ്ഞ ചെലവില്‍ തന്‍റെ സ്ഥാപനത്തിന് വലിയ ശ്രദ്ധ നേടിയെടുക്കുകയായിരുന്നു . പിന്നീട് ലെജന്‍ഡ് എന്ന വിളി പേരില്‍ സിനിമാ അരങ്ങേറ്റവും നടത്തിയപ്പോഴും കാണികളെ കൈയ്യടികളോട് തിയറ്ററുകളിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ലെജന്‍ഡ് എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ശരവണന്‍റെ ഒരു പുതിയ പ്രോജക്റ്റ് എപ്പോഴെന്ന കൗതുകം […]
തേക്കിന്‍കാട് മൈതാനത്തെ ഇളക്കി മറിച്ച് സുരേഷ് ഗോപി ; ഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ എടുത്തിരിക്കും
തേക്കിന്‍കാട് മൈതാനിയെ ഇളക്കി മറിച്ച് കൊണ്ട് നടന്‍ സുരേഷ് ഗോപി വീണ്ടും എത്തിയിരിക്കുന്നു . തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന രാഷ്‌ട്രീയക്കാര്‍ക്കും അവര്‍ക്ക് വേണ്ടി കൂലിയെഴുത്ത് നടത്തുന്ന ഇവിടുത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ശക്തമായ മറുപടിയാണ് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത് . ജനങ്ങള്‍ എനിക്ക് തൃശൂര്‍ തന്നാല്‍ ഹൃദയം കൊണ്ട് എടുത്തിരിക്കും. താന്‍ നടത്തുന്നത് ഒരിക്കലും രാഷ്‌ട്രീയ കളിയല്ല. തന്റേതയുള്ളത് ദയയും കരണയും കരുതലുമാണ്. ചാരിറ്റിയല്ല രാഷ്‌ട്രീയ പ്രവര്‍ത്തനം എന്നു പറയുന്ന എം.വി ഗോവിന്ദന്‍ എന്ന വ്യക്തി , […]