12 Jul, 2025
1 min read

“യൂറിൻ തെറാപ്പി.. സ്വന്തം മൂത്രം രാവിലെയും ഉച്ചയ്ക്കും കുടിക്കും.. മുഖവും കഴുകും” : കൊല്ലം തുളസി

ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിരം സാനിധ്യമായിരുന്ന അഭിനേതാവാണ് തുളസീധരന്‍ എന്ന കൊല്ലം തുളസി. ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെയായിരുന്നു അദ്ദേഹം തിളങ്ങിയിരുന്നത്. കൊല്ലം തുളസി കൂടുതലും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത്. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ അദ്ദേഹം നടത്തിയ ചില പ്രസ്താവനകള്‍ വിവാദമായി മാറിയിരുന്നു. തന്റെ പേര് തനിക്കുണ്ടാക്കിയ വിനകളെക്കുറിച്ചുമെല്ലാം അദ്ദേഹം ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ ഒരു സിനിമയുടെ പരിപാടി നടക്കുന്നതിനിടയില്‍ അവതാരിക പരിചയപ്പെടുത്തിയത് ശ്രീമതി കൊല്ലം തുളസിയെന്നായിരുന്നു. […]

1 min read

NEW RECORD!! ഏഷ്യാനെറ്റിൽ പുതുചരിത്രം രചിച്ച് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’!!

ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ വളരെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ നായകനായെത്തിയ ഈ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ്. സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂകള്‍ ലഭിച്ചുവെങ്കിലും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന് വിദേശങ്ങളിലടക്കം തിയറ്ററുകളില്‍ മികച്ച തുടക്കം ലഭിച്ചിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു. ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു. മലയാളം, […]

1 min read

ഒരു കാലത്ത് കൂടുതലും പുരുഷന്മാർ മാത്രം കഴിവ് തെളിയിച്ച മലയാള സിനിമ മേഖലയിൽ തങ്ങളുടെ കയ്യൊപ്പ് ചാർത്തിയ അണിയറയിലെ ഒരു പറ്റം സ്ത്രീകൾ

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ ആദ്യം നമ്മുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് നടിമാർ, സംവിധായക, നിർമാതാവ്,തിരക്കഥാകൃത്ത്,ഗായിക എന്നീ പേരുകളാണ്. അതേസമയം എണ്ണം പരിശോധിക്കുമ്പോൾ തിരക്കഥ, എഡിറ്റിങ്ങ്, ഗാനരചയിതാവ്, പ്രൊഡക്ഷൻ മാനേജർ തുടങ്ങി ഒരു വിധം എല്ലാ മേഖലയിലും സ്ത്രീകൾ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിച്ചവരാണ്. മലയാള സിനിമയിലെ അധികമാരും ശ്രദ്ധിക്കാതെ പോയ സ്ത്രീകളായ അണിയറപ്രവർത്തകർ ആരൊക്കെയെന്ന് നോക്കാം. വിജയ നിർമല അഭിനയവും, സംവിധാനവും ഒരേപോലെ കൈകാര്യം ചെയ്യുന്ന നിരവധി സ്ത്രീകൾ മലയാള സിനിമയിലുണ്ട്. മലയാളത്തിലെ ആദ്യ സംവിധായകയായിരുന്നു നടി […]

1 min read

“ഞാൻ മോഹന്‍ലാൽ സിനിമകളുടെ വലിയ ആരാധിക” : കെ.ജി.എഫ് ചാപ്റ്റര്‍ 2 നായിക ശ്രീനിധി തുറന്നുപറയുന്നു

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ ആയ കംപ്ലീറ്റ് ആക്ടർ മോഹന്‍ലാലിന് സിനിമ മേഖലയില്‍ നിന്നും അല്ലാതെയും നിരവധി ആരാധകരാണ് ഉള്ളത്. മറ്റ് ഭാഷകളില്‍ നിന്ന് പോലും നിരവധി ആരാധകര്‍ ഉള്ള നടനാണ് മോഹന്‍ലാല്‍.  ലാലേട്ടന്‍ എന്ന് പറയുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഒരു ആവേശമാണ്. ഇപ്പോഴിതാ സിനിമ മേഖലയില്‍ നിന്നും മറ്റൊരു താരം കൂടി ലാലേട്ടന്റെ ആരാധികയായി എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല, കെജിഎഫ് ചാപ്റ്റര്‍ 2 നായിക ശ്രീനിധി ഷെട്ടിയാണ്. മോഹന്‍ലാലിന്റെയും, അദ്ദേഹത്തിന്റെ സിനിമകളുടെയും വലിയ ആരാധികയാണെന്നാണ് നടി പറയുന്നത്. […]

1 min read

‘ആറാട്ട്’ ഹിന്ദിയിൽ ബ്ലോക്ബസ്റ്റർ ഹിറ്റ് ; മോഹൻലാലിനെ വാനോളം വാഴ്ത്തി നോർത്ത് ഇന്ത്യൻസ്

ഒരിടവേളക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ ആയി മോഹന്‍ലാല്‍ വേഷമിട്ട് ചിത്രത്തിന് തിയേറ്ററില്‍ വിചാരിച്ചത്ര സ്വീകരണം ലഭിച്ചില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ മികച്ച സക്‌സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയുടെ തിരക്കഥയില്‍ എത്തിയ ചിത്രം ആമസേണ്‍ പ്രമിലും റിലീസ് ചെയ്തിരുന്നു. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. […]

1 min read

പ്രിയദര്‍ശന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറാന്‍ കാരണം മുടി?

ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉള്ള സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി നിരവധി സൂപ്പര്‍ഹിറ്റുകള്‍ പ്രിയദര്‍ശന്‍ ഒരുക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കോംബോ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, എന്നിഷ്ടം നിന്നിഷ്ടം, താളവട്ടം, ചെപ്പ്, ബോയിങ് ബോയിങ്, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളക്കുന്നു, തേന്‍മാവിന്‍ കൊമ്പത്ത് ആര്യന്‍, അഭിമന്യു, കിലുക്കം, ചന്ദ്രലേഖ, വന്ദനം, മിന്നാരം, മിഥുനം, കാക്കക്കുയില്‍, ഒപ്പം, തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ടൊറണ്ടോ അന്താരാഷ്ട്ര […]

1 min read

അടുത്ത സിനിമ ഉടനെ ചെയ്യുമോ എന്നറിയില്ല, ആയുസ്സുണ്ടെങ്കില്‍ തൊണ്ണൂറ് വയസുവരെ അഭിനയിക്കണമെന്നും മീര ജാസ്മിന്‍

മലയാളികളുടെ പ്രിയ താരമാണ് മീര ജാസ്മിന്‍. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മീര ആറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മീര ജാസ്മിന്റെ മടങ്ങി വരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകര്‍. മടങ്ങി വരവില്‍ ഇന്‍സ്റ്റഗ്രാമിലും താരം വരവറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ മീര ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ മീര ജാസ്മിന്റെ ഒരു […]

1 min read

‘മോഹൻലാൽ ചെയ്ത ആ വേഷങ്ങൾ മമ്മൂട്ടി ചെയ്‌താൽ നന്നായേനെ..’ ; താര രാജാക്കന്മാർ ഗംഭീരമാക്കിയ കഥാപാത്രങ്ങൾ പരസ്പരം വെച്ച് മാറിയാൽ??

മലയാളസിനിമയിൽ എന്നും ശക്തമായ കുറെ നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമാ മേഖലയിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത രണ്ട് താരരാജാക്കന്മാർ എന്ന് തന്നെയാണ് ഇവരെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് എന്നും സമൂഹമാധ്യമങ്ങളിൽ യാതൊരു പഞ്ഞവും ഉണ്ടാകാറില്ല. മികച്ച ചർച്ചകളും അഭിപ്രായങ്ങളും നിരൂപണങ്ങളും ഈ താരരാജാക്കന്മാരുടെ ചിത്രങ്ങളെയും കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റി പലപ്പോഴും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ പലപ്പോഴും കഥാപാത്രങ്ങൾ തമ്മിൽ വെച്ച് മാറിയാൽ ഉണ്ടാകുന്ന സവിശേഷതകളെ പറ്റി ആരാധകർ സംസാരിക്കാറുണ്ട്. മോഹൻലാലിന്റെ […]

1 min read

‘അച്ഛൻ ബസ് ഡ്രൈവർ ആയിരുന്നു.. അന്ന് ആകെ കൈയ്യിലുണ്ടായിരുന്നത് വെറും 300 രൂപ..’ ; സിനിമയെ വെല്ലും യഷിന്റെ ജീവിതകഥ

ഇന്ത്യന്‍ സിനിമയ്ക്ക് പുതിയൊരു മുഖം നല്‍കിയ ചിത്രമാണ് ‘കെജിഎഫ്’. 2018-ല്‍ റിലീസായ ഈ പീരിയഡ് ആക്ഷന്‍ ചിത്രം വന്‍ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഈ ചിത്രത്തിലൂടെ യാഷ് എന്ന നടന് പുതിയൊരു മേല്‍വിലാസവും ലഭിച്ചു. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ കഴിഞ്ഞ 3 വര്‍ഷമായി കാത്തിരുന്ന ‘കെജിഎഫ് ചാപ്റ്റര്‍ 2’ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യഷിന്റെ ജീവിത കഥ ഒരു സിനിമാക്കഥ പോലെയെന്ന് വേണമെങ്കില്‍ പറയാം. ചെറുപ്പം മുതലേ നടനാകാനായിരുന്നു യാഷിന്റെ […]

1 min read

സ്പോര്‍ട്സിനെക്കുറിച്ചും യുവാക്കളെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ള മുഖ്യമന്ത്രിയാണ് യോഗിയെന്ന് സുരേഷ് റെയ്ന

ലഖ്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്ന. സന്ദര്‍ശനത്തിനു ശേഷം അദ്ദേഹമൊത്തുള്ള ഒരു ചിത്രവും റെയ്ന ട്വീറ്റ് ചെയ്തു. സ്പോര്‍ട്നെക്കുറിച്ചും സംസ്ഥാനത്തെ വികസനത്തെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ളയാളാണ് യോഗിയെന്നായിരുന്നു റെയ്നയുടെ ട്വീറ്റ്. ‘ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്‌പോര്‍ട്‌സിനെ കുറിച്ചും യുവജനങ്ങളെ കുറിച്ചും സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചത് വലിയ കാര്യമായി കരുതുന്നു. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ […]