Vedan
‘തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് നാള്‍ തുടരും, മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും’: റാപ്പര്‍ വേടന്‍
ബിജെപി നേതാവ് എൻഐഎക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. ബിജെപി നേതാവ് എൻഐഎക്ക് നൽകിയ പരാതി വൈകിയതിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്ന് വേടൻ പറഞ്ഞു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് വേടൻ്റെ പ്രതികരണം. നാല് വർഷം മുമ്പുള്ള പാട്ടിനെതിരെയാണ് എൻ ഐ എയ്ക്ക് പരാതി ലഭിച്ചത്. അത് അന്ന് തന്നെ പ്രശ്നമാകുമെന്നാണ് കരുതിയത്. പ്രശ്നമാകുമെന്ന് ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് ചെയ്തതെന്നും വേടൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് വേടനെതിരെ പരാതി നൽകിയത്. ‘വോയിസ് […]
” വേടന്റെ കഞ്ചാവിനൊപ്പമില്ല.. പക്ഷെ അവന്റെ നെഞ്ചുരുക്കുന്ന പാട്ടുകൾക്കും, നിലപാടുകൾക്കും ഒപ്പമാണ് “
വോയിസ് ഓഫ് വോയിസ്ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടൻ എന്ന ഹിരൺദാസ് മുരളി. വോയിസ് ഓഫ് വോയിസ്ലെസ്സിലൂടെ അടിച്ചമർത്തലിൽ ശബ്ദം നഷ്ടമാർവർക്ക് പറയാനുള്ളതെല്ലാം വേടൻ പറഞ്ഞു ജാതിയെക്കുറിച്ചും ജാതി വിവേചനത്തെക്കുറിച്ചുമെല്ലം തന്റെ വരികളിലൂടെയും അഭിമുഖങ്ങളിലൂടെയും സംസാരിക്കാറുള്ള വേടൻ ഫ്ലാറ്റിൽ നിന്ന് ലഹരി കണ്ടെടുത്ത കേസിലും പുലിപ്പല്ല് കൈവശം വച്ച കേസിലും പ്രതി ചേർക്കപ്പെട്ട് വിമർശനങ്ങൾ നേരിടുകയാണ്. ലഹരി ഉപയോഗത്തില്‍ വലയിലായതോടെ റാപ്പിലൂടെ വേടന്‍ പാടിയതിന്‍റെ നേരും പതിരും തിരയുകയാണ് ആരാധകര്‍. അത്തരത്തിൽ ഉസ്മാൻ […]
‘മരുന്ന് വിറ്റ് ജീവിക്കുന്നവനാണ് ഞാൻ’; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും, ചടുലവും തീവ്രവുമായ ദൃശ്യങ്ങളുമായി ‘ചെക്ക് മേറ്റ്’ ട്രെയിലർ
ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ചടുലവും തീവ്രവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ സംഭാഷണങ്ങളുമായി ശ്രദ്ധ നേടി ‘ചെക്ക് മേറ്റ്’ ട്രെയിലർ. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായെത്തിയിരിക്കുന്ന ട്രെയിലർ നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖരാണ് നിർവ്വഹിച്ചിരിക്കുന്നത്. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഞെട്ടിപ്പിക്കുന്ന […]