
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് : മികച്ച നവാഗത സംവിധായകന്‍ മോഹൻലാൽ
മോഹന്‍ലാല്‍ ഇതുവരെ ചെയ്തുവച്ച പല കഥാപാത്രങ്ങള്‍ പലതും മറ്റൊരാള്‍ക്ക് തൊടാന്‍ പോലും കഴിയാത്ത അത്രയും ഉയരത്തിലാണ്. അഭിനയത്തിലേക്ക് എത്തിയുമ്പോള്‍ മോഹന്‍ലാല്‍ വലിയൊരു മാന്ത്രികനായിട്ട് പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്. സിനിമയുടെ സാങ്കേതികതയെ കുറിച്ചും അറിയുന്ന മോഹന്‍ലാല്‍ നാല്‍പത് വര്‍ഷത്തെ തന്റെ പരിചയ സമ്പന്നതയില്‍ നിന്നാണ് ബറോസ് എന്ന ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.
ഇപ്പോഴിതാ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ബറോസ് എന്ന സിനിമയുടെ സംവിധായകൻ മോഹൻലാലിന് സമര്‍പ്പിച്ചിരിക്കുകയാണ്. ചലച്ചിത്ര നിർമ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ജെ ജെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ കുമാരി അഫ്രിൻ ഫാത്തിമ്മയും ചേർന്നാണ് പുരസ്കാരം സമർപ്പിച്ചത്. കൊച്ചിയിൽ കാക്കനാട് വെച്ച് നടന്ന ചടങ്ങിൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മയിൽ കൊട്ടാരപ്പാട്ട്, ജോഷി എബ്രഹാം, ശ്രുതി എസ് എന്നിവർ പങ്കെടുത്തു.
ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണ പരിപാടിയായിരുന്നു ഇത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ കണ്ട കുട്ടികളിൽ നിന്ന് തിരഞ്ഞെടുത്ത അഫ്രിൻ ഫാത്തിമ അദ്ദേഹത്തിന് അവാർഡ് സമർപ്പിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. ഭിന്നശേഷിയിൽ പെട്ട കുട്ടികളെ മുൻപന്തിയിലേക്ക് കൊണ്ടുവരിക എന്നത് കലാഭവൻ മണിയുടെ സ്വപ്നമായിരുന്നു അതിന്റെ തുടക്കമാണ് ഇതന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.